കൊട്ടോടി: ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ പിടിഎ കമ്മറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന് രാജപുരം യൂണിറ്റിന്റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കൊട്ടോടി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി കള്ളാര്‍ പഞ്ചായത്തിലെ നീളംകയത്തെ ശ്രീജയുടെ വീടിന്റെ സൗജന്യ വയറിങ്ങ് നടത്തി വൈദ്യുതി കണക്ഷന് എടുത്തു നല്കി. മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചം ശ്രീജയുടെ പഠനത്തെ ഇനി ബാധിക്കില്ല. വൈദ്യുതിയുടെ സ്വിച്ചോണ്‍ കര്‍മ്മം രാജപുരം കെഎസ്ഇബി സബ്എഞ്ചിനീയര് റോയ് നിര്‍വ്വഹിച്ചു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് കൃഷ്ണന് കൊട്ടോടി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മൈമുന ടീച്ചര്‍, അധ്യാപകരായ സുകുമാരന്‍ പെരിയച്ചൂര്‍, ബി.സി.ജോയ് സംസാരിച്ചു. അസോസിയേഷന് രാജപുരം യൂണിറ്റ് പ്രസിഡന്റ് സുരേഷ്കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.
വൈദ്യുതിയുടെ സ്വിച്ചോണ്‍ കര്‍മ്മം രാജപുരം കെഎസ്ഇബി സബ്എഞ്ചിനീയര് റോയ് നിര്‍വ്വഹിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: