കാസര്‍കോട്: അടിയന്തരാവസ്ഥയെ കുറിച്ച് യുവ തലമുറയ്ക്ക് അവബോധമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് നളീന്‍ കുമാര്‍ കട്ടീല്‍ എം.പി പറഞ്ഞു. അതിനായി സ്കൂള്‍ കോളേജ് കുട്ടികള്‍ക്ക് അടിയന്തരാവസ്ഥയെന്തായിരുന്നുവെന്നും, അതിന്റെ ഭീകരത എത്രമാത്രമായിരുന്നുവെന്നതിനെ കുറിച്ചുമുള്ള കൃത്യമായ ബോധം പകര്‍ന്ന് നല്‍കണമെന്ന് എമര്‍ജന്‍സി വിക്ടിംസിന്റെ 41-ാം വാര്‍ഷിക സമാവേശം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.പി പറഞ്ഞു. അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജില്ലാ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്രിട്ടീഷ് രാജില്‍ നിന്ന് മോചനത്തിനായിരുന്നു സ്വാതന്ത്ര്യ സമരമെങ്കില്‍ ഭാരതത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വാതന്ത്ര്യ നിഷേധത്തിനെതിരെയുള്ള സ്വാതന്ത്ര്യ സമരമായിരുന്നു അടിയന്തരാവസ്ഥ. തന്റെ അധികാരം നിലനിര്‍ത്താനായി ഇന്ദിരാഗാന്ധി നടപ്പിലാക്കിയ അടിയന്തരാവസ്ഥയ്ക്കെതിരായി നടന്ന സമരങ്ങളെ സ്വാതന്ത്ര്യസമരമായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയില്‍ ദുരിതമനുഭവിച്ച മുഴുവന്‍ ആളുകള്‍ക്കും പെന്ഷന് അനുവദിക്കാന്‍ അടിയന്തരാവസ്ഥയുടെ പീഡനമേറ്റു വാങ്ങിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു കൃഷ്ണദാസ്. കയ്യൂര്‍ മോറാഴ തുടങ്ങിയ പ്രാദേശിക സമരങ്ങളെ സ്വാതന്ത്ര്യ സമരങ്ങളായി പ്രഖ്യാപിച്ച് ഇടത് പക്ഷ സര്‍ക്കാറുകള്‍ ഭരണകൂട ഭീകരതയ്ക്കെതിരെ കേരളത്തില്‍ നടന്ന ഐതിഹാസികമായ ജനകീയ മുന്നേറ്റമായ അടിയന്തരാവസ്ഥയെ സ്വാതന്ത്ര്യ സമരമായി കണക്കാക്കാതെ അവഗണിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് വി.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ്എസ് മംഗലാപുരം വിഭാഗ് സഹകാര്യ വാഹക് പി.ജനാര്‍ദ്ദന പ്രതാപ് നഗര്‍, അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന പ്രസിഡണ്ട് കെ.രാജശേഖരന് പണിക്കര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനതാദള്‍ യു ജില്ലാ പ്രസിഡണ്ട് എ.വി.രാമകൃഷ്ണന്, പത്രപ്രവര്ത്തകന് മുഹമ്മദ് അസ്ലാം, അസോസിയേഷന് സെക്രട്ടറി അച്യുത ചേവാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കരുണാകരന് സ്വാഗതവും, ട്രഷറര്‍ മഹാബല റൈ നന്ദിയും പറഞ്ഞു.
അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജില്ലാ സമിതി കാസര്‍കോട് സംഘടിപ്പിച്ച എമര്‍ജന്‍സി വിക്ടിംസിന്റെ 41 ാം വാര്‍ഷിക സമാവേശം നളീന്‍കുമാര്‍ കട്ടീല്‍ എംപി ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: