പത്തനംതിട്ട: ഭാരതത്തിന്റെ ജനാധിപത്യം ആരുടേയും സംഭാവനയല്ലെന്നും ഭാരതത്തിന്റ പൈതൃകമാണെന്നും ബിജെപി സംസ്ഥാന ട്രഷറര്‍ കെ.ആര്.പ്രതാപചന്ദ്ര വര്‍മ്മ പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാല്‍പ്പത്തിയൊന്നാം വാര്‍ഷികാചരണവും സമരഭടന്മാരെ ആദരിക്കല്‍ ചടങ്ങും പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയുടെ ക്രൂരത ഇടതുപക്ഷം അനുഭവിക്കാത്തതിനാല്‍ സമരഭടന്മാര്ക്ക് പെന്ഷന് നല്കാന് ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.എന്നാല്പുന്നപ്ര,വയലാര്‍ സമരഭടന്മാര്ക്ക് പെന്ഷന് ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടുണ്ട്.അടിയന്തരാവസ്ഥയില്‍ പങ്കെടുത്ത്ക്രൂര മര്‍ദ്ദനത്തിന് ഇരകളായവര്‍ സമരസംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഭാരതത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസില്‍ നിന്ന് നമ്മുടെ നാടിനെ സംരക്ഷിക്കാന്‍ ഭാരതീയ ജനാതാ പാര്‍ട്ടിക്ക് മാത്രമെ കഴിയുയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥ സമരഭടന്മാര്ക്ക് പെന്‍ഷനും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും നല്കാന് ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് അശോകന് കുളനട ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്.നായര്‍, വൈസ് പ്രസിഡന്റുമാരായ വി.എസ്.ഹരീഷ് ചന്ദ്രന്, പ്രസാദ് എന്‍.ഭാസ്ക്കര്‍, വിജയകുമാര്‍ മണിപ്പുഴ, സുശീല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സമരസേനാനി കെ.ആര്.പ്രതാപചന്ദ്ര വര്‍മ്മയെ ജില്ലാ പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: