സിംഗപ്പൂരിലെ ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യ, വിവിധ യോഗ ഓർഗനൈസേഷൻസുമായി ചേർന്നു സിംഗപ്പൂർ നാഷണൽ സ്റ്റേഡിയത്തിൽ വച്ചു നടത്തിയ രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിന മഹോത്സവം വൻ വിജയമായി. 888 മീറ്റർ ചുറ്റളവിൽ 5 നിരകളിലായി അയ്യായിരത്തോളം പേർ അണിനിരന്ന പരിപാടിയിൽ ഭാരതം, ചൈന, മലേഷ്യ, യൂറോപ്പ്, സിംഗപ്പൂർ, ഇൻഡോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യങ്ങളിലുള്ളവർ ഒരുമിച്ചണിനിരന്നതു അത്ഭുതമായി.
കാലത്തു ഏഴു മണിക്കുതന്നെ യോഗയിൽ പങ്കെടുക്കാനായി ഉത്സാഹത്തോടെ ജനങ്ങൾ എത്തിക്കൊണ്ടിരുന്നു. ഭാരത സർക്കാരിന്റെ ആയുഷ് മന്ത്രാലയം വിഭാവനം ചെയ്ത കോമ്മൺ യോഗ പ്രോട്ടോകോൾ അനുസരിച്ചാണ് 8.45 മുതൽ 10.30 നടന്ന പരിപാടി അരങ്ങേറിയത്. 21 സോണുകളിലായി അറുപതോളം യോഗ ഇൻസ്ട്രക്ടർ മാർ നയിച്ച പ്രോഗ്രാമിലുടനീളം നിസ്സീമമായ സേവനവുമായി വിവേകാനന്ദ സേവ സംഘത്തിന്റെ പ്രവർത്തകർ രംഗത്തുണ്ടായത് വൻ ജനാവലിയെ വളരെ അച്ചടക്കോത്തോടെയും കാര്യക്ഷമമായും നിയന്ത്രിക്കാൻ സഹായകമായി.
ലോകം ഒരു കുടക്കീഴിൽ ഒരേ മനസ്സോടെ പുരാതന ഭാരതത്തിന്റെ വിജ്ഞാന സമ്പത്തായ യോഗയിലൂടെ ഇവിടെ ഒന്നായിച്ചേരുന്നു. വസുധൈവ കുടുംബകം എന്ന വേദ സന്ദേശമാണ് ഭാരത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവച്ച അന്താരാഷ്ട്ര യോഗ ദിനം എന്ന മഹാത്തായ യജനത്തിലൂടെ സാക്ഷാൽക്കരിക്കപ്പെടുന്നത്.
മുൻവർഷത്തേ അപേക്ഷിച്ച് കൂടുതൽ ജനകീയമായി നടത്തുവാൻ വേണ്ടിയാണ് ഞായറാഴ്ച ദിവസം തിരഞ്ഞെടുത്തതെന്ന് ഹൈക്കമ്മീഷ്ണർ വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: