കോട്ടയം: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഭൂരിഭാഗവും എയ്ഡഡ് മേഖലയിലാണുള്ളത്.
കുട്ടികളുടെ കുറവ് മൂലം ലാഭകരമല്ല എന്ന കാരണത്താല്‍ ഇത്തരം സ്‌കൂളുകള്‍ അടച്ചുപൂട്ടി ഭൂമിയും കെട്ടിടവും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് പല മാനേജര്‍മാരും. ഇതിനെതിരെ നിയമനിര്‍മ്മാണം നടത്തി പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.ഹരി പറഞ്ഞു. എന്‍ടിയു കോട്ടയം ഡിഡിഇ ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















