ചെന്നൈ: ബിസിസിഐ മുന്‍ പ്രസിഡന്റും ഐസിസി മുന്‍ ചെയര്‍മാനുമായ എന്‍. ശ്രീനിവാസനെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ 15-ാം തവണയാണ് ശ്രീനിവാസന് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. കെ.എസ്. വിശ്വനാഥനാണ് സെക്രട്ടറി. തുടര്‍ച്ചയായ 10-ാം തവണയാണ് വിശ്വനാഥന് ഈ സ്ഥാനത്തെത്തുന്നത്.
2013ലെ ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് ശ്രീനിവാസനെതിരേ നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും ഉണ്ടായിരുന്നു.
മരുമകന് ഗുരുനാഥ് മെയ്യപ്പന് വാതുവെപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീനിവാസന്റെ ബിസിസിഐ തലവന്‍ എന്ന സ്ഥാനം തെറിച്ചത്. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: