കോന്നി: ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ വേലികള്‍ നോക്കുകുത്തിയാകുമ്പോള്‍ കാട് വിട്ടിറങ്ങുന്ന കാട്ട് മൃഗങ്ങള്‍ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു.കാട്ടാനകൂട്ടം കൃഷി നശിപ്പിക്കുന്നത് കൂടാതെ കാട്ടു പന്നി,കുരങ്ങ് എന്നിവയും കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ മലയോര മേഖലകളില്‍ കാട്ടാനകൂട്ടം ഇറങ്ങി നിരവധി കൃഷി വിളകളും തെങ്ങ്,കമുക് എന്നിവ നശിപ്പിച്ചിരുന്നു. ജനവാസകേന്ദ്രത്തിലേക്ക് കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ് മിക്കയിടത്തും സോളാര്‍ വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്.ഇതിനായി ലക്ഷങ്ങള്‍ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ മിക്ക ഇടത്തും ഇത് വേണ്ട രീതില്‍ പ്രവര്‍ത്തിക്കാത്തത് കാട്ടുമൃഗങ്ങള്‍ കാട് വിട്ടിറങ്ങി കൃഷി നശിപ്പിക്കുന്നതിന് കാരണമാകുന്നു.സോളാര്‍ വേലികള്‍ സംരക്ഷിക്കാന്‍ വനം വകുപ്പ് തയ്യാറാകാത്തതാണ് ഇതിന് കാരണം.സോളാര്‍ സിസ്റ്റവും ബാറ്ററിയും മോഷ്ടിക്കപ്പെടുന്നതും മറ്റൊരു കാരണമാണ്.ഓണവിപണികള്‍ കണക്ക് കൂട്ടി കൃഷിയിറക്കേണ്ട സമയമാണ് ഇപ്പോള്‍.എന്നാല്‍ കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കും എന്നതിനാല്‍ കര്‍ഷകര്‍ കൃഷി ചെയ്യാനും മടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: