പത്തനംതിട്ട: വിലക്കയറ്റം, കരിഞ്ചന്ത, മായം ചേര്‍ക്കല്‍ എന്നിവ തടയുന്നതിനായി കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പത്തനംതിട്ട നഗരസഭയില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. പത്തനംതിട്ട ടൗണ്‍, കുമ്പഴ എന്നിവിടങ്ങളിലെ 17 മത്സ്യമാര്‍ക്കറ്റ് സ്റ്റാള്‍ പരിശോധിച്ചതില്‍ മതിയായ രേഖകള്‍ ഹാജരാക്കാത്ത അഞ്ച് സ്റ്റാളുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. രണ്ട് മത്സ്യസ്റ്റാളുകള്‍, ഒരു ഐസ് പ്ലാന്റ് എന്നിവിടങ്ങളില്‍ നിന്ന് മത്സ്യം, ഐസ് എന്നിവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം ഫുഡ് അനാലിസ്റ്റ് ലബോറട്ടറിയിലേക്കയച്ചു. 16 പച്ചക്കറി സ്റ്റാളുകള്‍ പരിശോധിച്ചതില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത പച്ചക്കറി സ്റ്റാളുകള്‍ക്കെതിരെ കേസെടുത്തു. അഞ് ഹോട്ടലുകള്‍, ആറ് ബേക്കറി, മൂന്നു പലചരക്ക് വ്യാപാര സ്ഥാപനം, അഞ്ച് ഫ്രൂട്ട് സ്റ്റാള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.
പരിശോധനയില്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്.പത്മകുമാര്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ജി.രഘുനാഥകുറുപ്പ്, ലീഗല്‍ മെട്രോളജി ഓഫീസര്‍ കെ.ജി സുരേഷ്കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഹരീഷ് കെ.പിള്ള, എസ്.വിജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനു ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍ റെജി ജോണ്‍, ഭക്ഷ്യസുരക്ഷാ ഓഫീസ് അസിസ്റ്റന്റ് ഡി.ബാബുക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: