പുല്‍പ്പള്ളി : 2014-15, 2015-16 അധ്യയന വര്‍ഷങ്ങളില്‍ ആരംഭിച്ച എയിഡഡ് ഹയര്‍സെക്കണ്ടറി ബാച്ചുകളിലെ രണ്ടായിരത്തി അറുന്നൂറോളം വരുന്ന അധ്യാപകരും 500-റോളം വരുന്ന ലാബ് അറ്റന്റര്‍മാരും ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ തസ്തികനിര്‍ണ്ണയം നടത്താത്തതിന്റെ പേരില്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ നരകിക്കുന്നു. ഈ ബാച്ചുകളില്‍ കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പരിശോദനയും വിദ്യാര്‍ത്ഥികളുടെ എണ്ണവും തിട്ടപ്പെടുത്തിയിരുന്നു. എങ്കിലും തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ ഈ അധ്യാപകര്‍ക്ക് ഗസ്റ്റ് വേതനം പോലും ലഭിക്കുന്നില്ല. ഇതോടൊപ്പം ആരംഭിച്ച ഗവ.ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ അധ്യാപകര്‍ക്ക് ഗസ്റ്റ് വേതനം നല്‍കുന്നുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവദനങ്ങള് നല്‍കിയിട്ടും പരിഹാരമായില്ല. അധ്യാപകര്‍ക്ക് ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കേരള എയ്ഡഡ് ഹയര്‍സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കല്‍പ്പറ്റ എം എല്‍ എ സി. കെ. ശശീന്ദ്രന് നിവേദനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: