അഞ്ചല്‍: ഒന്നരവര്‍ഷം മുന്‍പ് അപകടത്തില്‍പ്പെട്ട പോലീസ് വാഹനം അറ്റകുറ്റപ്പണി നടത്താതെ അനാഥാവസ്ഥയില്‍ നശിക്കുന്നു. അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലെ പോലീസ് ജീപ്പാണ് ഒന്നരവര്‍ഷം മുന്‍പ് കോന്നിയിലുണ്ടായ അപകടത്തില്‍ ആക്‌സില്‍ തകര്‍ന്ന് കട്ടപ്പുറത്തായത്. വലതുവശത്തെ ടയറും,സബ്ബ് ആക്‌സിലും തകര്‍ന്ന് സ്‌റ്റേഷനിലെ ഷെഡ്ഡില്‍ കട്ടപ്പുറത്താക്കിയത്.
വാഹനങ്ങള്‍ തകരാറുകളോ ,അറ്റകുറ്റപ്പണികളോ ആവശ്യമായി വരുമ്പോള്‍ പോലീസ് വകുപ്പിന്റെ തന്നെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വി’ാഗത്തിന് ഇന്റന്റ് ചെയ്യുകയും ,തുടര്‍ന്ന് എസ്റ്റിമേറ്റെടുക്കുകയുമാണ് പതിവ്. അതിന് ശേഷമാണ് വര്‍ക്ക് ഷോപ്പിലേക്ക് മാറ്റുക.
എന്നാല്‍ യഥാസമയങ്ങളില്‍ തകരാറുകള്‍ പരിഹരിക്കാതെ പുതിയ വാഹനത്തിനു വേണ്ടി കാത്തിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥര്‍. ചെറിയ ചെലവില്‍ നന്നാക്കി ഉപയോഗിക്കാവുന്നതാണ് അഞ്ചല്‍ പോലീസ് സ്േറ്റഷനില്‍ ഉപേഷിച്ചിരിക്കുന്ന മഹേന്ദ്ര ഇന്‍ വേഡര്‍ ജീപ്പ്.എന്നാല്‍ ഉപേഷിച്ച മട്ടാണ്. ഉപയോഗിച്ചു കൊണ്ടിരുന്ന വാഹനം തുരുമ്പെടുത്തുനശിക്കുമ്പോള്‍ പുതിയ ബൊലേറോ കിട്ടിയതിന്റെ സന്തോഷത്തിലാണ് അഞ്ചല്‍ പോലീസ്.
















