ധര്‍മ്മശാല: ഐപിഎല്ലിന് പുറമെ മിനി ഐപിഎല്ലുമായി ബിസിസിഐ. ഈ വര്‍ഷം സെപ്തംബര്‍ മുതലാണ് മിനി ഐപിഎല്‍ അരങ്ങേറുക. ധര്‍മ്മശാലയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിനുശേഷം പ്രസിഡന്റ് അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
വിദേശത്താണ് ടൂര്‍ണമെന്റ് നടക്കുക. ഐപിഎല്ലില്‍ കളിക്കുന്ന എല്ലാ ടീമുകളും മിനി ഐപിഎല്ലിലും പങ്കെടുക്കും. രണ്ടാഴ്ചയായിരിക്കും ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം. ചാമ്പ്യന്‍സ് ലീഗ് ട്വന്റി ട്വന്റി മത്സരങ്ങള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ബിസിസിഐ ഒഴിവാക്കിയിരുന്നു. ഈ കാലയളവില്‍ മിനി ഐപിഎല്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. മത്സരങ്ങള്‍ യുഎസിലോ യുഎഇയിലോ ആയിരിക്കും മത്സരങ്ങള്‍ നടക്കുക. അടുത്ത ബോര്‍ഡ് കമ്മറ്റി മീറ്റിംഗിനു ശേഷം മിനി ഐപിഎല്ലിന്റെ മത്സരക്രമങ്ങളും തീയതിയും പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: