തിരുവല്ല: തലശ്ശേരിയില്‍ പീഡനത്തിന് വിധേയമായ ദളിത് കുടുംമ്പത്തിന് അര്‍ഹമായ നീതിയും സംരക്ഷണവും നല്കാന് സര്‍ക്കാരിന് സാധിച്ചില്ലന്ന് ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം കമ്മിറ്റി ആരോപിച്ചു. സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന നീതി ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കേരളത്തിന് അപമാനമാണ് .ഏത് പാര്‍ട്ടി ഭരിച്ചാലും കേരളത്തില്‍ ദളിത് പീഡനം വര്‍ധിക്കുകയാണെന്ന്.രാഷ്ട്രീയ പ്രേരിതമായ കളളക്കേസ്സാണ് അവരുടെ പേരില്‍ പോലീസ് ചാര്‍ജജ് ചെയ്തെന്ന് ബോധ്യമാകുമെന്നും ന്യൂനപക്ഷ മോര്‍ച്ച കണ്‍വീനര്‍ പി.ജി പ്രകാശ് പറഞ്ഞു.ദളിത് പെണ്‍കുട്ടികള്‍ നേരിട്ട കൊടിയ അപമാനം കേരളം ഇതിനകം തിരിച്ചറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. നേതാക്കളും അതിക്രമത്തേയും അറസ്റ്റിനേയും മറ്റും പരിഹസിച്ചുകൊണ്ട് ദലിതെര്ക്കെതിരേ അവഹേളനംതുടരുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.തലശ്ശേരിയില്‍ സി.പി.എം പാര്‍ട്ടി ഓഫീസ് അക്രമിച്ചെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി ദളിത് പെണ്‍കുട്ടികളെയും പിഞ്ചു കുഞ്ഞിനെയും ജയിലില്‍ അടച്ചവര്ക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപയ്ക്ക് എതിരെയും കേസെടുക്കണമെന്നും സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്നും ഓള് കേരള പുലയര്‍ മഹാസഭ താലൂക്ക് യൂണിയന് യോഗം ആവശ്യപ്പെട്ടു. യൂണിയന് പ്രസിഡന്റ് ബിജി മോന് ചാലാക്കേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറാര്‍ മണ്ണില്‍ രാഘവന് ഉദ്ഘാടനം ചെയ്തു. സന്തോഷ് വിലങ്ങുപറമ്പില്, കോമളന് തങ്കപ്പന്, സുധാകരന്, സരാളാ മോഹന്‍, ചിന്നമ്മ ഓമനക്കുട്ടന്, രാജന് കൊമ്പാടി, സജി എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധിച്ചു. തലശ്ശേരി സംഭവത്തില്‍ അപമാനിതരായ ദളിത് സഹോദരിമാര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സേവ് ദളിത് മൂവ്മെന്റ് അറിയിച്ചു.കാലങ്ങളായി കേരളത്തില്‍ നടന്ന ദളിത് പീഡനങ്ങള്‍ മൂടിവെക്കാനാണ് ഇരുമുന്നണികളും ശ്രമിച്ചത്.ഈ വസ്ഥുത ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് സംഘടന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: