തിരുവല്ല:.ലോകം മുഴുവന്‍ യോഗാദിനാചരണത്തില്‍ ഭാരതീയ സംസ്കാരത്തെ ഏറ്റെടുത്തപ്പോള്‍ അതില്‍ നിന്ന് വിട്ടുനിന്ന കവിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നടപടി സംസ്കാരത്തോടുള്ള അവഹേളനമാണെന്ന ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട. കവിയൂരില്‍ ബിജെപി നടത്തിയ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന് പിന്നിലെ ഗൂഢ ഉദ്ദേശങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം.പ്രായഭേദമെന്യെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷകണക്കിന് ആളുകള്‍ വിവിധ ഇടങ്ങളില്‍ യോഗദിനാചരണ പരിപാടികള്‍ നടത്തിയപ്പോള്‍ അതിന് മുഖതിരിഞ്ഞു നിന്ന പഞ്ചായത്ത് ഭരണ സമിതി രാജിവെച്ച് പുറത്ത് പോകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കേണ്ട ഉദ്യോഗസ്ഥ വിഭാഗവും കവിയൂരിലെ സാംസ്കാരിക വിരുദ്ധ ഭരണ സമിതിക്കൊപ്പം നിന്നത് അപമാനകരമാണ്.ഇത്ില് സര്‍ക്കാര്‍ തലത്തില്‍ അന്വേഷം വേണം.പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജനങ്ങളോട് പൊതുമാപ്പ് പറയണമെന്നും അശോന്‍ കുളനട ആവശ്യപ്പെട്ടു.പ്രവര്‍ത്തിയിലും പ്രത്യയശാസ്ത്രത്തിലും ഭാരത സംസ്കാരത്തോട് സമരസപ്പെടാത്ത ഭരണ പ്രതിപക്ഷങ്ങളാണ് കേരളത്തിനുള്ളത്.ഇതിനുള്ള മറുപടി ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.കമ്മറ്റി പ്രസിഡന്റ് എം.ഡി ദിനേശ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം അദ്ധ്യക്ഷന്‍ വിനോദ് തിരുമൂലപുരം ,ജില്ലാ കമ്മറ്റി അംഗങ്ങളായ സുരേഷ് കാദബരി,സന്തോഷ് സദാശിവമഠം എന്നിവര്‍ സംസാരിച്ചു. വിനോദ് തോട്ടഭാഗം,രഘു ഐയ്യനാട്ടില്,രാജേഷ് ,മായാ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.പഞ്ചായത്ത് പടിക്കല്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സ്ത്രി കളും കുട്ടികളും അടക്കം പങ്കെടുത്തു,ബിജെപിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ രാവിലെ തന്നെ വലിയ പോലീസ് സന്നാഹവും കവിയൂരില്‍ നില ഉറപ്പിച്ചിരുന്നു.എന്നാല്‍ വളരെ സമാധാന പരമാണ് പ്രവര്‍ത്തകര്‍ സമൂഹയോഗാഭ്യാസം അട ക്കമുള്ള പരിപാടികള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: