തിരുവല്ല: ഒടിഞ്ഞു വീഴാറായ ആല്‍മരക്കൊമ്പ് അപകട ഭീഷണി ഉയര്‍ത്തുന്നു, തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ കടപ്ര സൈക്കിള്‍ മുക്ക് ജംഗ്ഷനില്‍ നില്ക്കുന്ന ആല്‍മരമാണ് അപകട സാധ്യത ഉയര്‍ത്തുന്നത്.ഇതിന്റെ റോഡിലേക്ക് കിടക്കുന്ന ഒരു വന്‍ശിഖരം ഏതു സമയത്തും വീഴാവുന്ന നിലയിലാണ്. റോഡിലേക്ക് കിടന്നിരുന്ന മറ്റൊരു ശിഖരം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീണ് ഇതിന് താഴെയുള്ള വെയിറ്റിങ് ഷെഡ് തകര്‍ന്നിരുന്നു. രാത്രിയിലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.ആല്‍മരത്തിന്റെ മധ്യഭാഗത്ത് ഒരു വിള്ളല്‍ ഉള്ളതാണ് ഇപ്പോള്‍ അപകട സാധ്യത ഉയര്‍ത്തുന്നത്.റോഡിലേക്ക് കടക്കുന്ന ശിഖരം മാത്രം മുറിച്ചു മാറ്റിയാല്‍ അപകടം ഒഴിവാക്കാം.കുട്ടികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് പേരാണ് ഈ ആല്മരത്തിന് താഴെ ബസ് കാത്ത് നില്‍ക്കുന്നത്. തേവേരി, ഹരിപ്പാട് തോട്ടടി, തിരുവല്ല ഭാഗ്യത്തക്ക് പോകുന്ന ബസ് സ്റ്റാന്‍ഡ് കൂടിയാണ് ഈ ആല്‍മരത്തിന്റെ താഴ് വശം തൊട്ടടുത്ത് ഓട്ടോറിക്ഷ സ്റ്റാന്‍ഡും സ്ഥിതി ചെയ്യുന്നു. മഴ ആരംഭിച്ചതോടെ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ഭയപ്പാടിലാണ്.പൊതുമരാമത്ത് അധികൃതര്‍ക്ക് അപകടകരമായ ആല്‍മരകൊമ്പ് മുറിച്ച് മാറ്റണമെന്ന് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. മഴക്കാലമായതോടെ യാത്രക്കാരുടെ ജീവനും സ്വത്തിനും തന്നെ ഭീഷണിയായിരിക്കുകയാണ് സൈക്കിള്‍ മുക്കിന് സമീപത്തുള്ള ആല്‍മരക്കൊമ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: