ലണ്ടന്‍: ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിട്ടതോടെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. 31 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ പൗണ്ട്. ഹിതപരിശോധനയുടെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ആറു മണിക്കൂര്‍ കൊണ്ട് പത്തു ശതമാനം ഇടിവാണ് പൗണ്ട് നേരിട്ടത്. ബ്രിട്ടനിലെ ഫലം ലോകകമ്പോളങ്ങളെയും ബാധിച്ചു. ഇതോടെ ബ്രിട്ടന് സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്.
ബ്രിട്ടന്റെ പിന്മാറ്റം ഭാരത വിപണിയിലും പ്രതിഫലിച്ചു. ഭാരത ഓഹരിവിപണി സെന്‍സെക്സ് 1,000 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റി 300 പോയിന്റ് താഴ്ന്നു. സെന്‍സെക്സ് പത്തു മാസത്തെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരേ 68 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: