പാലാ:നഗരത്തിലെ അനധികൃത മല്‍സ്യ വ്യാപാരകേന്ദ്രത്തിനെതിരെ നടപടിവേണമെന്ന് അവശ്യപ്പെട്ട് ബിജെപി നിയോജകമണ്ഡലം കമ്മറ്റി കളക്ടര്‍ക്ക് നിവേദനം നല്‍കി. ലൈസന്‍സ് അടക്കമുള്ള അനുമതിപത്രങ്ങളോന്നുമില്ലാതെയാണ് നഗരത്തില്‍ ജീസസ്സ് ഫിഷര്‍ മാര്‍ക്കറ്റ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് നിവേദനത്തില്‍ ആരോപിക്കുന്നു. അനധികൃത സ്ഥാപനത്തിനെതിരെ നേരത്തേ മുനിസിപാലിറ്റി അധികൃതര്‍ നടപടി സ്വീകരിച്ചപ്പേള്‍ ഉടമ കോടതിയെ സമീപിച്ച് സ്റ്റേ സംമ്പാതിച്ചിരുന്നു. ഇതിനെതിരെ ഒരു സ്വകാര്യ വ്യക്തി കോടതിയെസമീപിച്ച് സ്ഥാപനത്തിനെതിരെ വിധിസമ്പാതിച്ചിരുന്നു. അനധികൃത സ്ഥാപനത്തിനെതിരെ വിധിയുണ്ടായിട്ടും നടപടി സ്വീകരിക്കാത്ത മുനിസിപ്പല്‍ അധികൃതരുടെനിലപാടിനെതിരെ ബിജെപി സമരം നടത്തിയിരുന്നു. സമരത്തെതുടര്‍ന്ന് ഉടമ സ്ഥാപനം അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസിന്റെ സഹായത്തോടെ നഗരത്തിലെ ചില വ്യാപരികള്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിച്ചരുന്നു. ഈ സാഹചര്യത്തിലാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി കളക്ടര്‍ക്ക് നിവേദനം നല്‍കിയത്. അനധികൃതസ്ഥാപനം തുറപ്പിക്കാന്‍ അവേശംകാണിച്ച പോലീസ് നടപടി ദൂരൂഹമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാരും മുനിസിപ്പല്‍ അധിക്യതരും നിര്‍ദ്ദേശ്ശിക്കുന്ന നികുതികള്‍ അടച്ച് കച്ചവടം നടത്തുന്ന വ്യാപരികളെ അവഹേളിക്കുന്ന നടപടിയാണ് ഒരുപറ്റം വ്യാപരി വ്യവസായി നേതാക്കള്‍ സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.
നിവേദക സംഘത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ പി സുരേഷ്, നിയോജകമണ്ഡലംപ്രസിഡന്റ് മോഹനന്‍ പനക്കന്‍ , റ്റി ജി അനില്‍ നാഥ്, ബാലകൃഷ്ണന്‍ പരിയാത്ത് എന്നിവര്‍ ഉണ്ടായിരുന്നു.
















