കോട്ടയം: അയ്യങ്കാളിയുടെ 75-ാം ചരമവാര്‍ഷികം കെ.സി.എസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് എന്‍.ഒ.കുട്ടപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുമരകം ജോഷി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ കുടിശിഖയായ സ്‌റ്റൈഫന്റ് വിതരണം ചെയ്യാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ജിഷാ കൊലപാതകത്തിലെ യഥാര്‍ത്ഥപ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
















