മല്ലപ്പള്ളി: മല്ലപ്പള്ളി പഞ്ചായത്തിനെയും ആനിക്കാട് പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മണിമലയാറിന് കുറുകെയുള്ള കാവനാല്‍കടവ് പാലം പൂര്‍ത്തികരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജൂണ്‍ 24 രാവിലെ 10 മണിക്ക് മല്ലപ്പള്ളി പി.ഡബ്ലു.ഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ബി.ജെ.പി സംഘടിപ്പിക്കുന്നു.എട്ട് വര്‍ഷം മുന്‍പ് ആരംഭിച്ച പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന് ധനകാര്യവകുപ്പ് ഭരണാനുമതി നല്‍കത്തതാണ് പണികള്‍ സ്തംഭിക്കാന്‍ കാരണം.
അപ്രോച്ച് റോഡിന് വേണ്ടി വസ്തു ഉടമ സൗജന്യമായാണ് വസ്തു വിട്ടുകൊടുത്തത്. സ്കൂള്‍ ബസ് അടക്കം അനേകം വാഹനങ്ങളാണ് തകര്‍ന്നുകിടക്കുന്ന അപ്രോച്ച് റോഡിലൂടെയും പാലത്തില്‍ കൂടിയും ഓടുന്നത്.പാലത്തിന്റെ ആനിക്കാട് കരയില്‍ ഉള്ള വന്‍ ഗര്‍ത്തം വാഹനഗതാഗതത്തിന് ഭീക്ഷണിയാണ്.പാലം പൂര്‍ത്തിയായാല്‍ മല്ലപ്പള്ളിയില്‍ നിന്നും കിഴക്കന്പ്രദ്ദേശമായ മണിമല,എരുമേലി ,കുളത്തൂര്‍മൂഴി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിചേരാവുന്നതാണ്.
മുരണി കവലയില്‍ ഭഗവതിക്ഷേത്രം,ആനിക്കാട്ടിലമ്മ ശിവപാര്‍വ്വതിക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങള്‍ ഇരുകരകളിലുമായിവരുന്ന പാലം ശബരിമലതീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനകരമാണ്.
തിരുവല്ല നിയോജകമണ്ഡലത്തിന്റെ കിഴക്കെ അതിര്‍ത്തിയായ ആനിക്കാട് പഞ്ചായത്തിലെ ജനകീയപ്രശ്നങ്ങള്‍ക്ക് വേണ്ടി സമരം നടത്തുന്ന ബിജെപി ക്ക് വന്‍ ജങ്കീയപിന്തുണയാണ് കിട്ടികൊണ്ടിരിക്കുന്നത്.അമിതഭാരം കയറ്റി പുളിക്കാമല ക്രഷര്‍ യൂണിറ്റില്‍ നിന്നും ചീറിപ്പായുന്ന ലോറികള്‍ കഴിഞ്ഞ ആഴ്ച്ച ബി.ജെ.പി ഉപരോധിച്ചിരുന്നു. മല്ലപ്പള്ളിപുല്ലുകുത്തി റോഡില്‍കൂടി 15 ടണ്ണില്‍ താഴെ താങ്ങാന്‍ ശേഷിയുള്ള ആറോളും കലുങ്കുകളില്‍ കൂടി 20 ടണ്ണില്‍ കൂടുതല്‍ ഭാരവുമായിട്ടാണ് ടോറസ് ലോറികള്‍ ഓടുന്നത്.റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താമെന്ന് പൊലീസിന്റെ സാനിധ്യത്തില്‍ പാറമട ഉടമ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ബി.ജെ.പി അന്ന് ഉപരോധസമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: