അടൂര്‍: കേന്ദ്ര ഗവണ്മെന്റിന്റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരാതി. പള്ളിക്കല്‍ പഞ്ചായത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാതെ അധികാരികള്‍ ഇരുട്ടില്‍തപ്പുകയാണ്. ജില്ലാകളക്ടറുടെ വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ടായിട്ടും പല സാങ്കേതിത തടസ്സങ്ങള്‍ ഉന്നയിച്ച് ബിഡിഒ, ബ്ലോക്ക് പഞ്ചായത്ത് ഉള്‍പ്പെടെയുള്ളവര്‍ ഇത് തടസ്സപ്പെടുത്തുന്നുണ്ട്. ഇതുകാരണം തൊഴിലുറപ്പ് തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നതായും അവരെ സമരമാര്‍ഗ്ഗത്തിലേക്ക് ഇറക്കി വിടാതെ ഉടന്‍ പരിഹാരം കാണണമെന്നും അഞ്ചാം വാര്‍ഡ് മെമ്പര്‍ വി.മനോജ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: