കോട്ടയം: ആതുരസേവനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കര്‍മ്മ പുരുഷനായിരുന്ന സ്വാമി ആതുരദാസിന്റെ ജയന്തി ആഘോഷം ഇന്ന് നടക്കും. കുറിച്ചി ആതുരാശ്രമത്തില്‍ രാവിലെ 10.30ന് നടക്കുന്ന ജയന്തി ആഘോഷം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ആതുരസേവാസംഘം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. സി.എഫ്. തോമസ് എംഎല്‍എ, മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കുറിച്ചി അദൈ്വതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. എഎന്‍എസ്എസ് ഹോമിയോകോളേജ് റിട്ട.പ്രിന്‍സിപ്പല്‍ ഡോ.ടി.എം. ലക്ഷ്മിക്കുട്ടിയമ്മയ്‌ക്ക് ഡോ. ടി.എന്‍. പരമേശ്വരകുറുപ്പ് സ്വാമി ആതുരദാസ് അവാര്‍ഡ് നല്‍കും. സി.കെ. ശശിധരന്‍, ആര്‍. രാജഗോപാല്‍, ബി. വേണുഗോപാല്‍, കെ.ജി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. ഇ.കെ. വിജയകുമാര്‍ സ്വാഗതവും അഡ്വ. എ. ജയചന്ദ്രന്‍ നന്ദിയും പറയും. ചടങ്ങില്‍ ആതുരാശ്രമം വിദ്യാലയങ്ങളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആതുരദാസ്ജി പ്രൈസും വിതരണം ചെയ്യും.
















