മരങ്ങാട്ടുപിള്ളി: അന്താരാഷ്‌ട്ര യോഗാദിനാചരണത്തില്‍ പങ്കുചേര്‍ന്ന് ലേബര്‍ ഇന്‍ഡ്യാ പബ്ലിക് സ്‌കൂളില്‍ യോഗാപരിശീലനം നടത്തി. എന്‍.സി.സി കേഡറ്റുകള്‍ നേതൃത്വം നല്‍കിയ പരിപാടി ലേബര്‍ ഇന്‍ഡ്യാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. മനസ്സും ശരീരവും പ്രകൃതിയുമായി തദാത്മ്യം പ്രാപിക്കുന്ന കലയാണ് യോഗയെന്നും ഇന്ന് ലോകം മുഴുവനും യോഗയുടെ പ്രാധാന്യം മനസ്സിലാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു. ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂളില്‍ വര്‍ഷങ്ങളായി യോഗാ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്നുണ്ട്. ദിനാചരണ പരിപാടിയില്‍ വര്‍ക്കിഗ് ചെയര്‍മാന്‍ ഡോ. ജോര്‍ജ്ജ് കുളങ്ങര, മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ്ജ് കുളങ്ങര, പ്രിന്‍സിപ്പാള്‍ സുജ കെ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുതുപ്പള്ളി: തൃക്കോതമംഗലം രാഷ്‌ട്രീയ സ്വയംസേവക സംഘം യോഗാദിനം ആചരിച്ചു. തൃക്കോതമംഗലം മണ്ഡല്‍ കാര്യവാഹ് സി. ബിനോയ്, ബാലഗോകുലം കോട്ടയം താലൂക്ക് ഭഗിനീ പ്രമുഖ് വീണാസുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
















