കോട്ടയം: പാടം ഉഴുതുനല്‍കുവാന്‍ പാടശേഖരസമിതി തയ്യാറാകാത്തതിനെ തുടര്‍ന്ന് കൃഷിയിറക്കാനാവതെ കര്‍ഷകന്‍. പുലിക്കുട്ടിശ്ശേരി മങ്കുഴിയില്‍ എം.കെ. ശിവരാമനാണ് പാടശേഖരസമിതിയുടെ നിലപാടിനെ തുടര്‍ന്ന് വിഷമ വൃത്തത്തിലായത്.
അയ്‌മനം പഞ്ചായത്തിലെ കിഴക്കേ മണിയാപറമ്പ് പാടശേഖരത്തിലെ 3.75 ഏക്കര്‍ കൃഷിയിടമാണ് ശിവരാമനുള്ളത്. നൂറേക്കറോളം വരുന്ന പാടശേഖരത്തിലെ മറ്റ് കൃഷിയിടങ്ങള്‍ ഉഴുത് വിത കഴിഞ്ഞിട്ട് ആഴ്ച ഒന്നുപിന്നിട്ടു. നിലം ഉഴുന്നതിനായി പാടശേഖരസമതി കരാര്‍നല്‍കിയ കരാറുകാരന്‍ ശിവരാമന്റെ നിലം ഉഴാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. കിഴക്കേ മണിയാപറമ്പ് പാടശേഖരത്തിലെ കൃഷിയിറക്കുന്ന മുഴുവന്‍ നിലവും ഉഴുതുനല്‍കുന്നതിനായിരുന്നു കരാര്‍. എന്നാല്‍ വിവാദ നിലം മാത്രം ഉഴുതുനല്‍കാത്ത കരാറുകാരന്റെ നടപടിയെ ചോദ്യം ചെയ്യാന്‍ പാടശേഖരസമിതിക്കും ആവുന്നില്ല.ഒരേക്കര്‍ നിലത്ത് കൃഷിചെയ്യുന്ന കര്‍ഷകന്‍ പാടശേഖരസമിതിയില്‍ അടയ്‌ക്കേണ്ട തുക നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് നിലം ഉഴുതുനല്‍കുന്നതിനും മറ്റ് കൃഷി അനുബന്ധ ചെലവുകള്‍ക്കുമായി 4,031 രൂപ ശിവരാമന്‍ പാടശേഖരസമിതിയില്‍ അടച്ചിരുന്നു. പണം കൈപ്പറ്റിയിട്ടും നിലം ഉഴുതുനല്‍കുവാന്‍ തയ്യാറാകാത്ത സമിതി കരാറുകാരന്റെ ഭീഷണിയെ ഭയന്ന് കൈ കഴുകുകയാണെന്നാണ് ആക്ഷേപം. സ്വന്തം നിലയില്‍ നിലം ഉഴുതുനല്‍കുവാന്‍ ശിവരാമന്‍ മറ്റൊരാളെ കൊണ്ടുവന്നെങ്കിലും ഇയാളെ ഭീഷണിപ്പെടുത്തി കയറ്റിവിട്ടതായാണ് പരാതി. കളകയറി കിടക്കുന്ന പാടത്ത് വിത്ത് വിതയ്‌ക്കാന്‍ കഴിയാതായതോടെ 3,000 രൂപ വിലനല്‍കി വാങ്ങിയ വിത്ത് വീടിന്റെ മുറിയല്‍ കിളിര്‍ത്തുതുടങ്ങി. വളരെ വര്‍ഷക്കാലമായി കൃഷിചെയ്തുവരുന്ന വയോവൃദ്ധനായ ഈ കര്‍ഷകന് നേരെയുള്ള ദ്രോഹത്തെ ചോദ്യം ചെയ്യാന്‍ അധികാരികളും തയ്യാറാവുന്നില്ല. കൃഷി ആഫീസര്‍, പുഞ്ച സ്‌പെഷ്യല്‍ ആഫീസര്‍ തുടങ്ങി ജില്ലാ കളക്ടര്‍ക്ക് വരെ പരാതി നല്‍കിയെങ്കിലും നടപടി ഇതുവരെ ഒന്നുമായില്ല.
ഇനി കൃഷിവകുപ്പ് മന്ത്രിക്ക് പരാതിനല്‍കുവാന്‍ തയ്യാറെടുക്കുകയാണ് ഇദ്ദേഹം. പാടശേഖരസമിതിയുടെ നടപടിയില്‍നിന്നും ഉണ്ടായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് തുടക്കം കുറിച്ചതായും ശിവരാമന്‍ പറഞ്ഞു.
















