കൊച്ചി: പ്രത്യേക അനുമതിയില്ലാതെ തന്നെ നിലവിലുള്ള ഔഷധക്കമ്പനികളില് 74 ശതമാനവും, പുതിയവയില്‍ 100 ശതമാനവും വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രഗവണ്മെന്റിന്റെ തീരുമാനം നിലവിലുള്ള വില നിയന്ത്രണ ഉത്തരവുകള്‍ അട്ടിമറിക്കുമെന്ന് ഔഷധവ്യാപാരികള്‍. ഈ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആള് കേരളാ കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസ്സോസിയേഷന് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഔഷധവില നിയന്ത്രണ ഉത്തരവുപ്രകാരം വിലകുറച്ച മരുന്നുകള്‍ നിര്‍മ്മാതാക്കള്‍ വിപണിയിലെത്തിച്ചിട്ടില്ല. എങ്കിലും ജീവന് രക്ഷാഔഷധങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുവേണ്ടി ഔഷധവ്യാപാരികളുടെ പക്കല്‍ സ്റ്റോക്കുള്ള കൂടിയ വിലയുടെ മരുന്നുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്കുതന്നെ വില്‍ക്കും. അത്തരത്തിലുണ്ടാകുന്ന നഷ്ടം നിര്‍മ്മാതാക്കളില്‍നിന്ന് വാങ്ങിത്തരണമെന്ന് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പുതിയ സംസ്ഥാനഭാരവാഹികളായി എ. എന്‍. മോഹന്‍, തൃശ്ശൂര്‍ (പ്രസിഡന്റ്), തോമസ് രാജു, എറണാകുളം (ജനറല്‍ സെക്രട്ടറി), ഒ. എം. അബ്ദുള്‍ ജലില്‍, എറണാകുളം (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി എം. ശശിധരന്, എന്‍. ആര്. ഹരിഹരപുത്രന്‍, വേണുഗോപാല്‍ എസ്., സെക്രട്ടറിമാരായി സുബ്രഹ്മണ്യന് എസ്., കെ. എല്‍. ശ്രീറാം, നാസര്‍ അറയ്ക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: