പാലക്കാട്: ജൂലായ് ഒന്നിന് ആരംഭിക്കുന്ന കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കണക്കെടുപ്പിന് വീടുകളില്‍ എത്തുന്ന എന്യുമറേറ്റര്മാരോട് പൊതുജനങ്ങള്‍ വിവരങ്ങള്‍ കൈമാറി സഹകരിക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഡോ:ജെ.ഒ.അരുണ്‍ അറിയിച്ചു.
ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ എഡിഎംഡോ:ജെ.ഒ.അരുണ്‍ അധ്യക്ഷത വഹിച്ചു.പത്താമത് കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല പരിശീലന പരിപാടി 24ന് രാവിലെ 10 ന് ടോപ്പ് ഇന്‍ ടൗണ്‍ ഗാര്‍ഡന്‍വ്യൂ ഹാളില്‍ നടക്കും
കാര്‍ഷിക മേഖലയുടെ അടിത്തറയെ സംബന്ധിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നത് ഉള്‍പ്പടെ കൃഷിഭൂമിയുടെ പൂര്‍ണ്ണ വിവരങ്ങളും ഭൂവിനിയോഗം,ജലസേചനം,വളങ്ങളുടെ ഉപയോഗം, കാര്‍ഷിക ഉപകരണങ്ങള്‍,കന്നുകാലികള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. പുത്തന്‍ കാര്‍ഷിക നയരൂപീകരണങ്ങള്‍ക്കാണ് വിവര ശേഖരണം.ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത്/ നഗരസഭകളിലെ വാര്‍ഡുകള്‍,എന്നിവയില്‍ നിന്നും 20 ശതമാനം വീതം തെരഞ്ഞടുത്താണ് സെന്‍സസ് നടത്തുന്നത്.
മൂന്ന് ഘട്ടങ്ങളായിട്ടാണ് സെന്‍സസ് പുരോഗമിക്കുക. തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ഓരോ വീടും സന്ദര്‍ശിച്ച് നേരിട്ട് അന്വേഷണം നടത്തി സാമൂഹ്യമായും സ്ഥാപനങ്ങളെ വേര്‍തിരിച്ചും വിവരങ്ങള്‍ ശേഖരിക്കുന്ന ലിസ്റ്റിംഗ് ആണ് ഒന്നാംഘട്ടം. ലിസ്റ്റിംഗില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങള്‍ അഞ്ച് പ്രധാന വിഭാഗങ്ങളിലായി ശേഖരിക്കുന്ന പ്രധാന സര്‍വ്വെയാണ് രണ്ടാം ഘട്ടം.
കാര്‍ഷികാവശ്യത്തിന് വേണ്ടി വരുന്ന ഘടകങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്ന ഇന്‍പുട്ട് സര്‍വ്വെയാണ് മൂന്നാം ഘട്ടം. ഒന്നാംഘട്ടത്തിന്റെ പൂര്‍ത്തീകരണം സെപ്റ്റംബര്‍ 30 ന് അവസാനിക്കുമെന്ന് എക്കണോമിക്സ് ആന്റ്സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ലോക കാര്‍ഷിക സെന്‍സസിന്റെ ഭാഗമായിട്ടാണ് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക സെന്‍സസ് നടത്തി വരുന്നത്. 1970ലാണ് സെന്‍സസ് ആരംഭിച്ചത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴാണ് കാര്‍ഷിക സെന്‍സസ് നടത്തി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: