കടുത്തുരുത്തി: കല്ലറ നിരൊഴുക്ക് കവലയില്‍ കാറില്‍ വന്ന് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ ആറാംപ്രതി പിടിയില്‍. കറുകച്ചാല്‍ പൂത്തുറപ്പള്ളി കണ്ണന്‍കുടുക്കയില്‍ റെബിന്‍ (22) നെയാണ് പോലീസ് പിടികൂടിയത്. മുമ്പ് രാജേഷ്, ഷാജഹാന്‍, സന്തോഷ് ഐസക്ക്, റെബിന്‍ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. മൂന്ന്, നാല് പ്രതികളായ ഷമീര്‍ സുജ എന്നിവരെക്കൂടി പിടികൂടുവാന്‍ ഉണ്ടെന്ന് സിഐ എം.കെ. ബിനു കുമാര്‍ പറഞ്ഞു.
















