ഓമല്ലൂര്‍: ഓമല്ലൂര്‍ സരസ്വതി കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഗീതസംഗമം നടത്തി. ലോകസംഗീത ദിനത്തില്‍ നടത്തിയ സംഗീതസംഗമം സംഗീതജ്ഞന് ഡോ.മണക്കാലാ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയ ഓമല്ലൂര്‍ ചെല്ലമ്മ നഗറില്‍ നടന്ന ചടങ്ങില്‍ അഡ്വ.ഓമല്ലൂര്‍ ശങ്കരന് അദ്ധ്യക്ഷതവഹിച്ചു. അഡ്വ.പി.കെ.രാമചന്ദ്രന്, എ.ജി.ഉണ്ണികൃഷ്ണന്, പി.ആര്.മോഹനന്‍നായര്‍, വി.ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു. സംഗീതസംഗമത്തില്‍ പന്തളം ഉണ്ണികൃഷ്ണന്റെ സോപാനസംഗീതം , രാജേഷ് കടമ്മനിട്ടയും സംഘവും അവതരിപ്പിച്ച പടയണിപ്പാട്ട്, ഓമല്ലൂര്‍ രജിത്ത് കൃഷ്ണന്റെ വയലിന് കച്ചേരി എന്നിവയുണ്ടായിരുന്നു. ഇതിന് പുറമേ കലാക്ഷേത്രം വിദ്യാര്‍ത്ഥികളുടെ കര്‍ണാടക സംഗീതാര്‍ച്ചന, നൃത്തശില്പം, വള്ളപ്പാട്ട്, മാപ്പിളപ്പാട്ട് , ക്വയര്‍ ഗീതം , തിരുവാതിരകളിപാട്ട്, മാര്‍ഗ്ഗംകളിപ്പാട്ട്, ഗസ്സല്‍, കഥകളി സംഗീതം, സംഘഗാനം, സിനിമാഗാനം, നാടന്‍പാട്ട്, മൃദംഗവാദനം, തബലവാദനം, ദേശഭക്തിഗാനം എന്നിവയുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: