ഇലന്തൂര്‍: ഇലന്തൂരില്‍ ബിജെപി പ്രവര്‍ത്തകനെ കോണ്‍ഗ്രസുകാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കരിമ്പനാംകുഴി സന്ദീപ്(കുട്ടച്ചന്-19) നാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം ഇലന്തൂര്‍ ശലേം ജംഗ്ഷനില്‍വെച്ച് നാലോളം വരുന്ന അക്രമിസംഘം സന്ദീപിനെ അക്രമിക്കുകയായിരുനിനു. സാരമായി പരിക്കേറ്റ സന്ദീപിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സര്‍ക്കാര്‍ ജീവനക്കാരനായ ദര്ശന്, അഖില്‍, അമല്‍ എസ്.നായര്‍, രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദീപിനെ അക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: