Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അനാദായപട്ടികയില്‍പെട്ട സ്‌കൂളുകള്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 08:45 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലയിലെ അനാദായ പട്ടികയില്‍പെട്ട 50 ഓളം പ്രൈമറി സ്‌കൂളുകള്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങളായി മാറി. അനാദായകരമായ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ 2006 മുതല്‍ സര്‍ക്കാര്‍ പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. ഇത്തരം സ്‌കൂളുകളില്‍ ജോലിയിലുണ്ടായിരുന്ന അദ്ധ്യാപകര്‍ വിരമിക്കുകയോ സ്ഥലംമാറ്റപ്പെടുകയോ ചെയ്തപ്പോള്‍ പ്രഥമാധ്യാപകര്‍ മാത്രമായി ചുരുങ്ങി.

ഒരു ക്ലാസില്‍ 15 കുട്ടികളും നാല് ക്ലാസുകളിലായി 60 കുട്ടികളുമില്ലാത്ത സ്‌കൂളുകളെയാണ് അനാദായ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇത്തരം നൂറുകണക്കിനു വിദ്യാലയങ്ങളുണ്ട്. എല്‍പി, യുപി സ്‌കൂളുകളാണ് ഏറെയും. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വിദ്യാലയങ്ങള്‍ അദ്ധ്യാപകരുടെ കുറവുകൊണ്ടു മാത്രം വിദ്യാഭ്യാസ നിലവാരത്തിലും പിന്നോക്കം പോകുന്നു.

അനാദായ സ്‌കൂളുകളില്‍ നിയമനം പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് 2006 മുതല്‍ പ്രാബല്യത്തില്‍ വന്നതാണ്. 1998 മുതല്‍ തന്നെ അനാദായ സ്‌കൂളുകളെ വേര്‍തിരിച്ചിരുന്നെങ്കിലും നിയമനം അംഗീകരിച്ചുവരികയായിരുന്നു. ഇത്തരം സ്‌കൂളുകളില്‍ ക്ലാസുകള്‍ക്ക് അനുസരിച്ച് തസ്തിക അനുവദിച്ചു നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ച് നിയമനം തടഞ്ഞിരിക്കുകയാണ്. മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇടയ്‌ക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ നിര്‍ദേശിച്ചെങ്കിലും ഇതും അംഗീകരിക്കാതെ വന്നതോടെ ജോലിക്കു കയറിയവര്‍ പിന്‍വാങ്ങി. പ്രഥമാദ്ധ്യാപകര്‍ മാത്രമുള്ള സ്‌കൂളുകളില്‍ അധ്യയനം താളംതെറ്റുകയാണ്. നാല് ക്ലാസുകളുള്ള സ്‌കൂളില്‍ ക്ലാസ് നടത്തേണ്ടതും ഭരണനിര്‍വഹണം നടത്തേണ്ടതും ഉച്ചക്കഞ്ഞി തയാറാക്കേണ്ടതുമെല്ലാം പ്രഥമാദ്ധ്യാപകന്റെ ഉത്തരവാദിത്വത്തിലായി. ഇതോടൊപ്പമുള്ള കോണ്‍ഫറന്‍സുകള്‍, പരിശീലനങ്ങള്‍ തുടങ്ങിയവയ്‌ക്കും ഓടിയെത്തണം. പലയിടത്തും പ്രഥമാധ്യാപകര്‍ സ്വന്തം നിലയില്‍ ശമ്പളം നല്‍കി സഹായികളെ വച്ചിരിക്കുകയാണ്. സ്‌കൂളുകളെ അടച്ചുപൂട്ടലില്‍ നിന്നൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയമനം സ്വന്തം നിലയില്‍ നടത്തിയിരിക്കുന്നത്. ചില സ്‌കൂളുകളില്‍ മാത്രം മാനേജ്‌മെന്റുകള്‍ ശമ്പളം നല്കി താത്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു ഡിവിഷന് ഒരു അധ്യാപകന്‍ വേണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന അധ്യാപക വിദ്യാര്‍ഥി അനുപാതം പാലിക്കാത്ത സ്‌കൂളുകളെയാണ് അനാദായമെന്നു മുദ്ര കുത്തിയത്. പ്രൈമറി സ്‌കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് ഒഴിവാക്കി മൂന്നുവര്‍ഷം മുമ്പ് ഉത്തരവുണ്ടായതാണ്എന്നാല്‍ ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട തസ്തികയില്‍ നിയമിച്ചവരെ ഇതേ സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിരുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

പുതിയ വാര്‍ത്തകള്‍

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.