പത്തനംതിട്ട: യോഗയുടെ മഹത്വമറിഞ്ഞ് ജില്ലയിലും ആയിരങ്ങള്‍. വിവിധ സംഘടനകളുടേയും സ്കൂളുകളുടേയും നേതൃത്വത്തിലായിരുന്നു യോഗാദിനാചരണം. ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും അതിര്‍ത്തികള്‍ ഭേദിച്ച് ഭാരതീയ പൈതൃകത്തിന്റെ തനിമ ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു യോഗാദിനാചരണം. വിദ്യാലയങ്ങളില്‍ മാത്രമല്ല പൊതുവേദികളിലും പ്രായഭേദമന്യേ ആളുകള്‍ യോഗാ ദിനാചരണത്തിന്റെ ഭാഗമായി മാറി.
വലഞ്ചുഴി ശ്രീഭുവനേശ്വരി ബാലഗോകുലത്തിന്റേയും വിശ്വഹിന്ദുപരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ വലഞ്ചുഴി ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി. രാഷ്ട്രീയ സ്വയംസേവകസംഘം താലൂക്ക് സംഘചാലക് ടി.ആര്.ബാലചന്ദ്രന്‍നായര്‍ യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു. വലഞ്ചുഴി ദേവസ്വം സെക്രട്ടറി പി.എസ്.മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ക്യാപ്റ്റന്‍ എം.ജി.വിജയകുമാര്‍ യോഗപരിശീലനം നടത്തി. വി.എന്‍.സജികുമാര്‍, ബാബുരാജ്, മീന.എം.നായര്‍, ശോഭാ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഘ്നേശ്വര ഓഡിറ്റോറിയത്തില്‍ നടന്ന യോഗാദിനാചരണം ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട യോഗദിന സന്ദേശം നല്കി. സെക്രട്ടറി പി.ആര്.ഷാജി, ബിജെപി ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് പി.സുരേഷ്കുമാര്‍, രാധാമണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗം ആര്.ഗീതാകൃഷ്ണന്‍, കെ.കെ.സദാനന്ദന് തുടങ്ങിയവര്‍ നേതൃത്വം നല്കി
ആറന്മുള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന യോഗാദിനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. വല്ലന പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുര്യന് യോഗബോധവല്ക്കരണക്ലാസ് എടുത്തു. സ്ത്രീകളടക്കം പങ്കെടുത്ത യോഗാപരിപാടി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പിജെ.ഷിജറ്റോജി, അംഗങ്ങളായ സുജ സുരേഷ്, എം.ബി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ലോക യോഗദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട നെഹ്റു യുവകേന്ദ്ര, ഇലന്തൂര്‍ ഗവ. ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ്, ഹയര്‍സെക്കണ്ടറി എന്‍ എസ് എസ് യൂണിറ്റ്, ചലഞ്ച് ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇലന്തൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹാളില്‍ ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായാത്ത് പ്രസിഡന്റ് എം ബി സത്യന് അധ്യക്ഷത വഹിച്ചു. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ഡോ. എം എസ് സുനില്‍, എസ് കൃഷ്ണകുമാര്‍, ഗവ. കോളേജ് പ്രിന്‍സിപ്പല്‍ സുവര്‍ണ്ണകുമാര്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം ഗിരിജ, അഗസ്റ്റ്യന്‍ ജോര്‍ജ്ജ്, രതീഷ് കെ വി, രജിന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കോഴിക്കോട് പതഞ്ജലി യോഗാ സെന്ററിലെ എന്‍ പി സഹദേവന് യോഗാ പരിശീലനം നല്കി.
കലഞ്ഞൂര്‍ ജിവിഎച്ച്എസ്എസില്‍ നടന്ന യോഗാദിനാചരണം അരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.വി.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രമാസുരേഷ്, ഡോ.ഗീതാഞ്ജലി സുരേഷ്, ഡോ.അജയകുമാര്‍, ഡോ.ആനന്ദന്, ഫിലിപ്പ്, സജയന് ഓമല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
പത്തനംതിട്ട അമൃതവിദ്യാലയത്തില്‍ നടന്ന യോഗാദിനാചരണം നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. അമൃത വിശ്വവിദ്യാപീഠത്തിലെ അമൃതയോഗാ കോര്‍ഡിനേറ്റര്‍ രാധികാ കൃഷ്ണന് അമൃതയോഗയുടെ പ്രാധാന്യം വിവരിച്ചതോടൊപ്പം കുട്ടികള്‍ക്ക് യോഗയെക്കുറിച്ചുള്ള വിവരണം നല്കി. അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ യോഗയില്‍ പങ്കെടുത്തു. പ്രസംഗം, കവിതാലാപനം, യോഗാനൃത്തം തുടങ്ങിയ വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബ്രഹ്മചാരിണി സേതുമാധവന് യോഗാദിനസന്ദേശം കുട്ടികള്‍ക്ക് നല്കി. സ്കൂള്‍ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അദ്ധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജില്ലാ മണ്ണ് സംരക്ഷണ ഓഫിന്റെ നേതൃത്വത്തില്‍ യോഗദിനം ആചരിച്ചു. പത്തനംതിട്ട, തിരുവല്ല ആഫീസുകളിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുത്തു.
ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ എട്ട് മണി വരെ യോഗാക്ലാസും തുടര്‍ന്ന് യോഗയിലൂടെ ആരോഗ്യവും വ്യക്തിത്വ വികാസവും എന്ന വിഷയത്തില്‍ പ്രമുഖ യോഗാ ട്രെയിനര്‍ മനു മോഹന്‍ദാസ് വിഷയാവതരണവും ക്ലാസും നയിച്ചു. പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫിസര്‍ എന്‍. ദേവരാജന്‍ നന്ദി
പറഞ്ഞു.
കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് നവകേരള ഗ്രന്ഥശാലയുടെയും സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ അങ്ങാടിക്കല്‍ വക്ക് ഗവ. എല്‍.പി സ്കൂളില്‍ നടന്ന വായന വാരാഘോഷം ജി. സ്റ്റാലിന് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജി. രാജേന്ദ്രന് അധ്യക്ഷതവഹിച്ചു. ബി. സഹദേവനുണ്ണിത്താന്‍, സി. ബാലചന്ദ്രന് നായര്‍, ശ്യാം സത്യ, പ്രഫ. കെ.എന്‍. ബാലകൃഷ്ണന്, എന്‍.ആര്. പ്രസാദ്, കെ.ജി. ശ്രീകുമാര്‍, ജി. ജയതിലകന്‍ എന്നിവര്‍ സംസാരിച്ചു.
പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ലോക യോഗാദിനം ആചരിച്ചു. പത്തനംതിട്ട മാമ്പ്ര ഹൈറ്റസ് ഗ്രൗണ്ടില്‍ കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ അദ്ധ്യക്ഷ രജനിപ്രദീപ്, വൈസ് ചെയര്മാന് പി.കെ.ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗാക്ലാസ് വിജയമോഹന് നയിച്ചു.
കോന്നി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോന്നി ഗവ.എച്ച്എസ്എസില്‍ നടന്ന യോഗാദിനചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പ്ലസ് ടു ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. പിടിഎ പ്രസിഡന്റ് പി.എന്‍.ഗോപാലകൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, ദീനാമ്മാറോയി, ആനിസാബുതോമസ്, ടി.സൗദാമിനി, ഹോമിയോ ഡോക്ടര്‍ ലക്ഷ്മി ഡാര്‍ലിങ്, ട്രയിനര്‍ അജിത, സുലേഖ വി.നായര്‍, ലൈല, ഓമന തങ്കച്ചന്, ലിസിസാം എന്നിവര്‍ പ്രസംഗിച്ചു.
അന്തര്‍ദേശീയ യോഗാദിനത്തില്‍ 14 കേരള എന്‍.സി.സി ബറ്റാലിയന്റെ 1500ല്‍പരം എന്‍.സി.സി കേഡറ്റുകള്‍ യോഗ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. പ്രമാടം സ്റ്റേഡിയത്തില്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ ഇ.കെ ഉണ്ണികൃഷ്ണന് നായര്‍ നേതൃത്വം നല്കി.
ബിജെപി കോന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യോഗ ദിനാചരണം മലയാലപ്പുഴയില്‍ ബിജെപി ജില്ല വൈസ് പ്രസിഡന്റ് വി,എസ് ഹരീഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഏ.ആര്.രാജേഷ് കുമാര്‍,മഹിള മോര്‍ച്ച കോന്നി മണ്ഡലം കണ്‍വീനര്‍ ബിന്ദു ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.ആര് എസ് എസ് മണ്ഡലം കാര്യവാഹ് ബാബുരാജ് ക്ലാസ്സുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: