ബത്തേരി : ജില്ലയിലെ എസ്എസ്എല്‍സി പരീക്ഷക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ജന്മഭൂമി ബത്തേരിയില്‍ നടത്തിയ പ്രതിഭാസംഗമം വേറിട്ട അനുഭവമായി. പത്ത് മണിക്ക് പരിപാടി തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഒന്‍പത് മണിക്കുതന്നെ റിജന്‍സി ഓഡിറ്റോറിയം വിദ്യാര്‍ത്ഥികളെകൊണ്ട് നിറഞ്ഞു. സ്വകാര്യ ബസ്സ് പണിമുടക്കായതും എസ്എസ്എല്‍സി ഒന്നാം അലോട്ട്മെന്റ് വന്നതും വിദ്യാര്‍ത്ഥികളുടെ ആവേശത്തെ തളര്‍ത്തിയില്ല.
സിവില്‍ സര്‍വ്വീസ് വിഷയത്തിന്റെ പ്രധാന്യത്തെകുറിച്ച് ജില്ലാകളക്ടര്‍ നല്കിയ ഓരോ ഉപദേശവും വളരെ ശ്രദ്ധയോടെയാണ് വിദ്യാര്‍ത്ഥികള്‍ ശ്രവിച്ചത്. ജന്മഭൂമി യൂണിറ്റ് മാനേജര്‍ കെ.വിപിനും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.അയ്യപ്പനും ബത്തേരി നഗരസഭാ അദ്ധ്യക്ഷന്‍ സി.കെ.സഹദേവനും കെ.ജി.ഗോപാലപിള്ളയും വി.കെ.സന്തോഷ് മാസ്റ്ററും ഉപരിപഠന സാധ്യതകളെകുറിച്ചും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെകുറിച്ചും കുട്ടികളില്‍ അവബോധമുണര്‍ത്തി.
സ്വപ്ന സാക്ഷാത്ക്കാരത്തിന് ദൃഢനിശ്ചയം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ വി.കേശവേന്ദ്രകുമാര്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അഭികാമ്യം. സ്വന്തം താല്‍പ്പര്യത്തിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാവണം ഓരോ മേഖലകളും തിരഞ്ഞെടുക്കേണ്ടത്. ഇതിന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ ആവശ്യമാണ്. വിനോദത്തിനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ അത് വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചാല്‍ സമൂഹത്തിന് മുതല്‍കൂട്ടാകുമെന്നും സിവില്‍ സര്‍വ്വീസ് വിജയം ലളിതമല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
നീണ്ട നാളത്തെ സമരത്തിനൊടുവില്‍ അധ്യാപകരെ നിയമിച്ചതും തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് ലഭിച്ചതുമായ അനുഭവമാണ് നഗരസഭാ അദ്ധ്യക്ഷന്‍ സി.കെ.സഹദേവന് അനുമോദനപ്രസംഗത്തില് വിവരിച്ചത്. അധ്യാ പകരില്ലാത്തതിനാല് വിദ്യാര് ത്ഥികളും രക്ഷിതാക്കളും സമ രത്തി നിറിങ്ങിയ സ്കൂ ളില്‍ പ്രശ്നം പരിഹരിച്ചപ്പോഴേ ക്കും ഏറെ വൈകിയിരുന്നു. തുടര്‍ന്നാണ് ബീനാച്ചി സ്കൂളിനാണ് ഈ അപൂര്‍വ്വനേട്ടം കൈവരിക്കാനായത്. ജന്മഭൂമി പ്രസിദ്ധീകരണങ്ങളായ സ്മാര്‍ട്ട് അറ്റ് സ്കൂളും വഴികാട്ടിയും ബീനാച്ചി സ്കൂളിലേക്കായി പിടിഎ പ്രസിഡണ്ടുകൂടിയായ സി.കെസഹദേവന് ജന്മഭൂമി യൂണിറ്റ് മാനേജര്‍ കെ.വിപിന്‍ സമ്മാനിച്ചു.
ജന്മഭൂമി അസി.മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ.സുരേന്ദ്രന് സ്വാഗതവും ജില്ലാ ലേഖകന്‍ കെ.സജീവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: