എത്ര മനോഹരമായി വസ്ത്രം ധരിച്ചിട്ടും നഖങ്ങള്‍ക്ക് വൃത്തിയില്ലെങ്കില്‍ അതുമൊത്തത്തിലുള്ള സൗന്ദര്യത്തെ ബാധിക്കും. നഖങ്ങള്‍ക്ക് ആരോഗ്യപരമായും ഏറെ പ്രാധാന്യമുണ്ട്. കരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് നിങ്ങളുടെ നഖങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇളം പിങ്ക് നിറത്തില്‍ മൃദുവായി കാണപ്പെടുന്നതാണ് ആരോഗ്യമുള്ള നഖം. ഇത് എളുപ്പത്തില്‍ പൊട്ടുകയോ വിള്ളലുണ്ടാവുകയോ ഇല്ല.
വളരെ എളുപ്പത്തില്‍ നഖം സംരക്ഷിക്കാന്‍ ചില നിര്‍ദേശങ്ങളിതാ! നഖം കൃത്യമായി വെട്ടി വൃത്തിയാക്കുക. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നഖം വെട്ടണം. ഇത് നഖങ്ങളുടെ ഷെയ്പ്പ് നിലനിര്‍ത്തുന്നതിനൊപ്പം അവ എളുപ്പം പൊട്ടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സഹായിക്കും. ആഴ്ചയില്‍ ഒരു പ്രാവശ്യം തണുത്തവെള്ളത്തിലോ നാരങ്ങാനീരിലോ നഖം അല്പനേരെ മുക്കിവെയ്ക്കുക. ഇത് നഖങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കും.
നഖം ബലം കുറഞ്ഞതാണെങ്കില്‍ ദിവസവും നെയില്‍ സ്ട്രങ്തനറോ ഹാര്ഡനറോ ഉപയോഗിക്കുക. മാനിക്യുര്‍ ചെയ്യുമ്പോള്‍ ബാഹ്യചര്‍മ്മം എടുത്തുകളയരുത്. അതാണ് നിങ്ങളുട നഖങ്ങളെ സംരക്ഷിക്കുന്നത്. അവയെ എടുത്തുമാറ്റുന്നത് അണുബാധയ്ക്കിടവരുത്തും.
നഖത്തിനുമേലുണ്ടായ വെള്ള അടയാളങ്ങളും വരകളും കാലക്രമേണ വ്യാപിക്കാറുണ്ട്. അവ സ്ഥിരമായി ഉണ്ടാവുന്നതാണെങ്കില്‍ ഏതെങ്കിലും ഘടകങ്ങളുട അപര്യാപ്തതയാവും സൂചിപ്പിക്കുന്നത്.
അതിനാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. നഖങ്ങളെ െ്രെഡയായി സൂക്ഷിക്കുക. എപ്പോഴും നനയുന്നത് നഖങ്ങളുടെ ബലം കുറയ്ക്കും. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഗ്ലൗസുകള്‍ അണിയുക. നഖം അധികം ചെറുതാക്കി മുറിക്കരുത്. അത് വേദനയുണ്ടാക്കും. കയ്യും കാലും മോയ്ച്വറൈസ് ചെയ്യുമ്പോള്‍ നഖങ്ങളെ മറയ്ക്കാതിരിക്കുക. എല്ലാ സമയത്തും നെയില്‍ പോളിഷ് അണിയാതിരിക്കുക. നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാകാനും അതു പൊട്ടാനും ഇത് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: