കാസര്‍കോട്: പ്രധാന മന്ത്രി അവാസ് യോജന പ്രകാരം കാസര്‍കോട് നഗര സഭയില്‍ 2000പേര്‍ക്ക് വീടുകള്‍ പാസ്സായി. പക്ഷെ സംസ്ഥന സര്‍ക്കാറും നഗരസഭയും മാറ്റി വെയ്ക്കേണ്ട പദ്ധതി വിഹിതം ഇത് വരെ പൂര്‍ണ്ണമായി അനുവദിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഒന്നര ലക്ഷം വീതം ഓരോ വീടിനും നല്കുമ്പോള് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷവും, നഗരസഭ അമ്പതിനായിരം രൂപ വീതവും ഗുണഭോക്താക്കള്‍ക്ക് നല്‍കണം. പ്രധാന മന്ത്രി അവാസ് യോജന പ്രകാരം മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് 2022 ആകുമ്പോഴേക്കും മുഴുവന്‍ പേര്‍ക്കും പാര്‍പ്പിടമെന്ന ലക്ഷ്യം കൈവരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. കേന്ദ്ര പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ട വീടുകള്‍ക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് നഗരസഭ മാറ്റിവെച്ചത്. നഗരസഭ നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിക്കായി 50 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിനായി 2 ലക്ഷം രൂപ വീതം മാറ്റി വെയ്ക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭാ പരിധിയില്‍ വീടില്ലാത്ത പൊതു വിഭാഗത്തില്‍പെട്ടവര്‍ക്കും, വനിതാ വിഭാഗത്തിലുമായി 25 വീതം വീടുകള്‍ നല്‍കും. വീട് പുനരുദ്ധാരണത്തിനായി 60 ഗുണഭോക്താക്കള്‍ക്ക് വീടൊന്നിന് 25000രൂപ വീതവും അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്.
നഗര സഭ നേരിട്ട് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ തുക മാറ്റിവെയ്ക്കുകയും കേന്ദ്ര പദ്ധതികളെ അവഗണിക്കുയുമാണ് കാസര്‍കോട് മുനിസിപ്പാലിറ്റി ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ വഴി ലഭിക്കേണ്ട കേന്ദ്ര പദ്ധതി വിഹിതങ്ങള്‍ യഥാസമയത്ത് ലഭ്യമാക്കാന്‍ നഗര സഭ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. കേന്ദ്ര തുക അനുവദിക്കുന്നില്ലെന്ന് വരുത്തി തീര്‍ക്കാനാണ് മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയുടെ ശ്രമം. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ 2000 വീടുകള്‍ക്കുള്ള നഗരസഭാ വിഹിതം മാറ്റി വെയ്ക്കാതെ കാസര്‍കോട് നഗരസഭ ഗുണഭോക്താക്കളെ അവഗണിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: