കോട്ടയം: അന്തര്‍ദേശീയ യോഗാദിനം സൗജന്യ യോഗാക്ലാസ്, സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവയോടെ കോട്ടയം കാരാപ്പുഴ ദീര്‍ഘായുഷ് ആശുപത്രി യോഗാസെന്ററില്‍ ഇന്ന് നടക്കും. രാവിലെ 11ന് മുനിസിപ്പല്‍ കൗണ്‍സിലര്‍ യോഗാചാര്യന് കെ. ശങ്കരന് പരിപാടി ഉദ്ഘാടനം ചെയ്യും.
ഞീഴൂര്‍: ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളേയും സംഘടനകളേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് യോഗദിനം ആചരിക്കും. രാവിലെ 9മുതല്‍ 10വരെ ഞീഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പരിപാടിയില്‍ താല്‍പ്പര്യമുള്ള മുഴുവന്‍ ആളുകള്‍ക്കും പങ്കെടുക്കാം.
















