അടൂര്‍: ആലുംമൂട് പുള്ളിലിപ്പാറ പണ്ടകശാലയിലെ എസ്റ്റേറ്റില്‍ വാട്ടര്‍ അതോരിറ്റിയുടെ ചുമതലയിലുള്ള ടാങ്കിലെ കുടിവെള്ളം സാമുഹിക വിരുദ്ധര്‍ മലിനമാക്കുന്നു. പുത്തന്ചന്തമലമുകളിലെ വാട്ടര്‍ ടാങ്കില്‍ എത്തിക്കുന്ന വെള്ളം അവിടെ ശുദ്ധീകരിച്ചാണ് പുള്ളിപ്പാറ പണ്ടകശാലയിലെ വാട്ടര്‍ ടാങ്കില്‍ എത്തിക്കുന്നത്. ഇവിടെ നിന്നും പൈപ്പുവഴി പള്ളിക്കല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലാണ് വെള്ളമെത്തിക്കുന്നത്. ഇവിടെയുള്ള വാട്ടര്‍ ടാങ്കിന് മുകളിലായി തുറന്നുകിടക്കുന്ന ചതുരാകൃതിയിലുള്ളതുമായ ദ്വാരത്തിന് അടപ്പുകള്‍ ഇല്ലാത്തത് ശുദ്ധജലം മലിനമാക്കാന്‍ സാധിക്കുന്ന തരത്തിലാണ്. ടാങ്കിന്റെ മുകളില്‍ കയറുവാനുള്ള ഏണി ഇവിടെ സ്ഥിരമായി വെച്ചിരിക്കുന്നതിനാല്‍ ആര്‍ക്കുവേണമെങ്കിലും വാട്ടര്‍ ടാങ്കിന്റെ മുകളില്‍ കയറുവാനും സാധിക്കും. മദ്യപന്മാരും ചീട്ടുകളിക്കാരും ദൂരസ്ഥലങ്ങളില്‍ നിന്നും ഇവിടെ എത്തുന്നതായി നാട്ടുകാര്‍ പറയുന്നത്. പലതവണ വാട്ടര്‍ അഥോരിറ്റി ഓഫീസിലും പോലീസിലും പരാതി നല്‍കിയിട്ടും യാതൊരു പരിഹാരവും അധികാരികള്‍ സ്വീകരിക്കുന്നില്ലെന്ന് വാര്‍ഡ് മെമ്പര്‍ മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: