കോന്നി: കോന്നി പാലത്തിന് സമീപമുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന അപകടങ്ങള്‍ക്ക് കാരണമാകുന്നു. പാലത്തിന് സമീപം കഴിഞ്ഞ മാസം പരിശോധനയ്ക്കിടെ മുച്ചക്ക്രവാഹനം വെട്ടിച്ച് താഴ്ച്ചയില്‍ വീണ് ഒരാള്‍ മരിച്ചിരുന്നു.നിരവധി തവണ പരാശോധനയ്ക്കിടെ ഈ ഭാഗങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഉദ്ദ്യോഗസ്ഥര്‍ അത് ശ്രദ്ധിക്കുന്നില്ല.
ഇന്നലെ മോട്ടോര്‍ വാഹന പരിശോധനയ്ക്കായ് നിര്‍ത്തിയ ടിപ്പര്‍ ചരിഞ്ഞ് ഗതാഗതം ഭാഗീകമായി തടസപ്പെട്ടിരുന്നു. കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്ര ജംഗ്ഷന് സമീപം ഉച്ചയ്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കോന്നിയിലേക്ക് മെറ്റില് കയറ്റി വന്ന ടിപ്പറാണ് അപകടത്തില്‍ പെട്ടത്.ജംഗ്ഷനില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ കൈകാണിച്ചപ്പോള്‍ ഇടത് വശം ചേര്‍ത്ത് വാഹനം ഒതുക്കിനിര്‍ത്താന്‍ ശ്രമിച്ചത് പുറകിലെ ചക്രങ്ങള്‍ താഴുന്നതിന് കാരണമായി. റോഡില്‍ നിന്ന് താഴ്ച്ചയുള്ള ക്ഷേത്രഗ്രൗണ്ടിലേക്ക് വീണാല്‍ കൂടുതല്‍ അപകടത്തിന് കാരണമാകും എന്നതിനാല്‍ ക്രയിന്‍ ഉപയോഗിച്ച് ടിപ്പര്‍ കെട്ടി നിര്‍ത്തിയ ശേഷം ജെസിബി ഉപയോഗിച്ച് മെറ്റില് ഇറക്കിയിട്ടാണ് വാഹനം റോഡില്‍ കയറ്റിയത്.ഈ സമയം ഉണ്ടായ ഭാഗീക ഗതാഗത തടസം കോന്നി അഗ്നിശമനസേനയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥരും ചേര്‍ന്ന് നിയന്ത്രിച്ചു.
എന്നാല്‍ കോന്നി പോലീസിന് മൂക്കിന് താഴെ ടിപ്പര്‍ ചരിഞ്ഞ് രണ്ടര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടിട്ടും പോലീസ് അറിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്.. സംഭവം അറിഞ്ഞെത്തിയ അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് ഗതാഗതം നിയന്തിച്ച് കൂടുതല്‍ അപകടം ഒഴിവാക്കിയത്.ടിപ്പര്‍ ചരിഞ്ഞതിന് എതിര് വശത്തുകൂടി വാഹനങ്ങള്‍ കടന്ന് പോയതോടെ ഇവിടം ഇടിഞ്ഞു താണു.വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വീണ്ടും റോഡ് ഇടിഞ്ഞ് താഴാന്‍ ഏറെ സാധ്യത ഉള്ളതിനാല്‍ വളരെ ശ്രദ്ധയോടെയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. പോലീസിന്റെ സഹായം കൂടുതല്‍ ആവശ്യമായിരിന്നിട്ട് പോലും വേണ്ട സഹായം ജനത്തിന് ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: