കല്‍പ്പറ്റ : കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കുറിച്ചുള്ള ബോധവത്ക്കരണ കലാസംഘം ജില്ലയില്‍ പര്യടനം നടത്തി. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്. ഡബ്ല്യൂ.എം.ഒ. ഹയര്‍സെക്കണ്ടറി സ്കൂള്‍ മുട്ടില്‍, ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍ മുണ്ടേരി, ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ മേപ്പാടി എന്നീ സ്കൂളുകളാണ് വേദികളായത്. ജില്ലയിലെ ആദ്യ കലാപരിപാടി ഡബ്ല്യൂഎംഒ ഹയര്സെക്കണ്ടറിസ്കൂള് പ്രിന്‍സിപ്പാള്‍ പി.എ.ജലീല്‍ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.സി. പ്രിന്‍സിപ്പാള്‍ അനുമോള്‍, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് പി.വി. മൊയ്തു, മുണ്ടേരി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് തോമസ്, മേപ്പാടി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് മുഹമ്മദ്നാസര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. കേന്ദ്ര ഫീല്‍ഡ്പബ്ലിസിറ്റി അസിസ്റ്റന്റ് ടി.സരിന്‍ലാല്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്കി. കേന്ദ്ര സര്‍ക്കാരിന്റെ സോങ്ങ്& ഡ്രാമ ഡിവിഷന്റെ അംഗീകൃത കലാകാര്‍ന്മാരാണ് പരിപാടികള്‍ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: