മാനന്തവാടി : കേരളത്തിലെ ആയിരകണക്കിന് മോട്ടോര്‍ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ പഴയ വാഹനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ വാഹനങ്ങള്‍ നല്‍കണമെന്ന് വയനാട് ഓട്ടോറിക്ഷാ ആന്റ് ലൈറ്റ് മോട്ടോര്‍ മസ്ദൂര്‍ സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് ജി നായര്‍. രാജ്യതലസ്ഥാനത്തും മറ്റ് വന്‍ നഗരങ്ങളിലും ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കിയ സാഹചര്യത്തില്‍ കേരളത്തിന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ സാധ്യമല്ല. അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കുക, കേരള സര്‍ക്കാര്‍ ഈടാക്കുന്ന നികുതി ഒഴിവാക്കി സംസ്ഥാനത്തെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജൂണ്‍ 20 മുതല്‍ പ്രതിഷേധവാരം നടത്തുവാനും മാനന്തവാടിയില്‍ ചേര്‍ന്ന യോഗത്തില്‍ വി.ആര്.രാകേഷ്, സുനില്‍കുമാര്‍, കെ.സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടി ടൗണ്‍ ഓട്ടോറിക്ഷാ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് എം.കെ.സുനില്‍കുമാര്‍, വൈസ് പ്രസിഡന്റുമാര്‍ കെ.സതീഷ്കുമാര്‍, പി.ജി.സിജേഷ് പി.എസ്.ശാലു, സെക്രട്ടറി വി.ആര്.രാകേഷ്, ജോയിന്റ് സെക്രട്ടറിമാര്‍ വി.ബി.സജിത്ത്, എ.ടി.ഷിജു, എ.അശോകന്, ട്രഷറര്‍ പി.ഷിംജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: