അഭ്യാസത്തേക്കാള്‍ ശ്രേഷ്ഠമായിട്ടുള്ളത് ജ്ഞാനവും, ജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠമായിട്ടുള്ളത് ധ്യാനവും, ധ്യാനത്തേക്കാള്‍ ശ്രേഷ്ഠമായിട്ടുള്ളത് കര്‍മ്മഫലത്യാഗവുമാണ്. അത്യാഗത്തില്‍നിന്ന് പരമമായ ശാന്തിയും ലഭിക്കുന്നു.
-ഭഗവദ്ഗീത
അജ്ഞാനം, അസമത്വം, ആശ, ഈ മൂന്നും മനുഷ്യന്റെ ദുഃഖത്തിന് കാരണങ്ങളാകുന്നു
-ഋഗ്വേദം
എളിയവര്‍ ഈശ്വരന്റെ പ്രതിനിധികളാണ്. കഷ്ടപ്പെടുന്നവരെല്ലാം അദ്ദേഹത്തിന്റെ പ്രതീകങ്ങളുമാണ്
– ടാഗോര്‍
എല്ലാക്കര്‍മ്മങ്ങളും സ്വഭാവേന ഗുണ ദോഷസമ്മിശ്രമാകുന്നു. അല്‍പ്പമെങ്കിലും ഗുണം എവിടെയെങ്കിലുമുണ്ടാകാത്ത ഒരുകര്‍മ്മവും ചെയ്യാന്‍ നമുക്ക് കഴിവില്ല. അല്‍പ്പമെങ്കിലും ദോഷം എവിടെയെങ്കിലും ജനിപ്പിക്കാത്ത ഏതെങ്കിലും കര്‍മ്മം ഉണ്ടായിരിക്കാനും നിവൃത്തിയില്ല.
-സ്വാമി വിവേകാനന്ദന്‍
എന്റെ അഭിപ്രായത്തില്‍ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് ചിരിക്കാനുള്ള കഴിവാണ്.
-സരോജിനി നായിഡു
ഒരു നല്ല ഭാര്യക്ക് മനഃശാസ്ത്രജ്ഞനേക്കാള്‍ മനഃസമാധാനം തരാന്‍ കഴിയും. ചീത്തഭാര്യയെ കിട്ടുകയാണെങ്കിലും നിങ്ങള്‍ വിഷമിക്കേണ്ട. പല ജീവിതയാഥാര്‍ത്ഥ്യങ്ങളേയും പച്ചയായിചൂണ്ടിക്കാണിച്ച് പ്രായോഗികതയില്‍ കാലൂന്നി പുരുഷനാകുന്ന വിഡ്ഢിയുടെ ഊതിപ്പെരുപ്പിച്ച, ഞാന്‍ എന്ന ഭാവത്തെ തട്ടിത്തെറിപ്പിച്ച് തരിപ്പണമാക്കി, അതുമൂലം അവന്‍ തകര്‍ന്നു പോയില്ലെങ്കില്‍, അവനെ ആത്മീയതയിലേയ്‌ക്ക് നയിക്കാന്‍ കെല്‍പ്പുള്ള ഏകവ്യക്തി ഭാര്യയാണ്. അവളെ നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലെങ്കിലും അവള്‍ നിങ്ങളുടെ ആദ്യത്തെ ആദ്മീയ ഗുരുവായിരിക്കും.
-ഡോ. കൃഷ്ണ പ്രസാദ്.
















