സംഗീതം ആസ്വദിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കും. അതിന് സ്ഥലകാലഭേദമില്ല. ഏതുസംഗീതവും ആസ്വദിക്കുവാന്‍ ഏതുനാട്ടുകാര്‍ക്കും കഴിയും. അത് ആ പ്രസ്ഥാനത്തിന്റെ വലുപ്പത്തെയാണ് കാണിക്കുന്നത്. നമ്മുടെ നാടിന്റെ സ്വന്തം സംഗീതം എന്നു പറയാന്‍ ഒട്ടേറെയുണ്ട്. എന്നുപറഞ്ഞാല്‍ എണ്ണിയാലൊടുങ്ങാത്തത്രയും. പ്രാദേശിക തലത്തിലുള്ളവയെ കണ്ടെത്തിസംരക്ഷിക്കുവാന്‍ ഇന്ന് ശ്രമംതുടരുന്നുണ്ട്.
അതിനെയെല്ലാം ഫോക്ക്‌ലോര്‍ അക്കാദമി വഴി വികസിപ്പിച്ച് വരുന്നു. അത് വലിയ ആശ്വാസം പകരുന്ന ഒന്നാണ്.
ക്ഷേത്രകലകളില്‍തന്നെ നിരവധി സംഗീത ശാഖകളുണ്ട്. കഥകളി, സോപാനസംഗീതം, ഓട്ടന്‍തുള്ളല്‍, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത്, ശാസ്താം പാട്ട് അങ്ങനെ നീണ്ടുപോകുന്നു അതിന്റെ നീണ്ടനിര. ഭക്തിയുടെ വളര്‍ച്ചക്ക് ഇതിന്റെ സ്വാധീനം ചെറുതല്ല. നമ്മുടെ പുരാണ ചരിത്രത്തിനെ സാധാരണക്കാര്‍ക്ക് മനസിലാക്കുവാന്‍ ഇത് സഹായിക്കുന്നുണ്ട്.
ഇന്ന് നമ്മുടെ പൈതൃക സ്വത്തായ സംഗീതമെല്ലാം അന്യം നിന്നുവരികയാണെന്ന് പറയാത വയ്യ. പുതിയ തലമുറക്കാര്‍ ഈരംഗത്തേക്ക് തിരിഞ്ഞ് നോക്കാതായിവരികയാണ്. കാരണം ആധുനിക വിദ്യാഭ്യാസത്തിന്റെ വഴിയില്‍ ഇന്നുള്ളവര്‍ പായുമ്പോള്‍ നമുക്ക് സ്വാധീനമായ ഈകലകളെ വിസ്മരിക്കുകയാണ്. അതിന് കനത്തവിലനല്‍കേണ്ടിവരും. ഒരുതരം ദുരഭിമാനത്താലാണ് പാരമ്പര്യകലകളെ നാമെല്ലാം പാടേ ഉപേക്ഷിക്കുവാന്‍കാരണം. നമ്മുടെ തനത് സംഗീതത്തിന് ലോകപ്രശസ്തി നിലനില്‍ക്കുന്നുണ്ടെന്നതും നാം മറക്കരുത്.
















