കാസര്‍കോട്: ആഭ്യന്തര സുരക്ഷയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്ന ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനായുളള അപേക്ഷ നല്‍കാത്ത മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും 25 നകം അപേക്ഷിക്കണം. തീര സുരക്ഷാ സേന, തീര സംരക്ഷണ സേന, പോലീസ് സേന എന്നിവര്‍ പരിശോധനയ്ക്ക് ആവശ്യപ്പെടുന്ന അവസരങ്ങളിലും വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുവാനും ബയോമെട്രിക് കാര്‍ഡ് നിര്‍ബന്ധമാണ്. മുഴുവന്‍ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂര്‍ റീജ്യണല്‍ എക്സിക്യുട്ടീവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: