കാസര്‍കോട്: 2015-16 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, വി എച്ച് എസ് ഇ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും മക്കള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്കുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ 10 എപ്ലസ്, ഒമ്പത് എപ്ലസ്, എട്ട് എപ്ലസ് എന്നീ ഗ്രേഡ് ലഭിച്ച കുട്ടികള്‍ക്ക് യഥാക്രമം 5000 രൂപ, 4000 രൂപ, 3000രൂപ വീതവും പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങിലും എപ്ലസ് നേടിയവര്‍ക്ക് 5000 രൂപ വീതവുമാണ് നല്‍കുന്നത്. കൂടാതെ കായിക വിനോദ മത്സരങ്ങളില്‍ സംസ്ഥാന-ദേശീയ തലത്തില്‍ പ്രശസ്ത വിജയം കരസ്ഥമാക്കിയവര്‍ക്കും പാരിതോഷികം നല്‍കും. അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി -അനുബന്ധത്തൊഴിലാളി പാസ്സ് ബുക്ക് പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 15 നകം ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: