കല്‍പ്പറ്റ : ജന്മഭൂമി പ്രതിഭാ സംഗമവും ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും ബത്തേരിയില്‍ നടക്കും. ജൂണ്‍ 21 ന് രാവിലെ പത്ത് മണിക്ക് റീജന്‍സി ഓഡിറ്റോറിയത്തിലാണ് പരിപാടി.
ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കും. സിവില്‍ സര്‍വ്വീസ് പ്രാധാന്യവും സാധ്യതകളും എന്ന വിഷയത്തില്‍ വയനാട് ജില്ലാ കളക്ടര്‍ വി.കേശവേന്ദ്രകുമാര്‍ ഐഎഎസ് സംസാരിക്കും.
ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണ ന് പരിപാടി ഉദ്ഘാടനം ചെയ്യും. ജന്മഭൂമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ടി.എ ന്.അയ്യപ്പന് അദ്ധ്യക്ഷത വഹിക്കും.ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിക്കും. ജന്മഭൂമി കോഴിക്കോട് യൂണിറ്റ് മാനേജര്‍ കെ.വിപിന്‍, ബത്തേരി നഗരസഭാ ചെയര്മാന് സി. കെ. സഹദേവന്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.രാഘവന്, മഹാഗണപതി ക്ഷേത്രം പ്രസിഡണ്ട് കെ.ജി.ഗോപാലപിള്ള, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിക്കും.
ചടങ്ങില്‍ ജന്മഭൂമി അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ.സുരേന്ദ്രന് സ്വാഗതവും ജന്മഭൂമി ജില്ലാ ലേഖകന്‍ കെ.സജീവന് നന്ദിയും രേഖപെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: