അടൂര്‍: സര്‍ക്കാര്‍ ഓഫീസുകളിലെ വാടക നല്കാത്തതിനാല് അറ്റകുറ്റപണികള്‍ നടത്താനാവാതെ റവന്യൂ ടവര്‍. ആധുനീക രീതിയില്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച കെട്ടിടമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ വാടകയിന ത്തില്‍ നല്‍കാനുളള തുകനല്കാത്തതുമൂലം സംരക്ഷണമില്ലാതെ പായല്‍ പിടിച്ച്നശിക്കുകയാണ്.ദ ുര്ഗന്ധം വമിക്കുന്നതും വ്യത്തിഹീനവുമായ ടോയ്ല ററ്,വെളളംഒലിച്ചിറങ്ങുന്ന ഭിത്തികള്‍,ശുചീകര ണ പ്രവര്‍ത്തനങ്ങളുടെ പോരായ്മ,എന്നിവ യാണ് റവന്യൂടവറിന്റെ ശോച്യാവസ്ഥയ്ക്ക് കാരണം.ഇവിടത്തെ ഫയര്എക്ററിംഗ് ക്യൂഷര്‍ എല്ലാം കാലാവധികഴിഞ്ഞതാണ്. നാല് ലിഫ് ററുകളില് ഒരെണ്ണംമാത്രമാണ് പ്രവര്‍ത്തിക്കു ന്നത്.വെളളക്കരം ഇനത്തില്‍ ഹൗസിംഗ്ബോര് ഡ് മൂന്ന്ലക്ഷം രൂപവാട്ടര് അതോററ്ററിക്ക് നല്‍കാനുണ്ട്. ഹൗസിംഗ് ബോര്‍ഡിന് ഫണ്ടില്ലാത്തതുമൂലം വാര്ഷീകഅററകുററ പണികള്‍ നടക്കുന്നില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യൂടവര്‍ നിര്‍മ്മിച്ചപ്പോള്‍ നഗരത്തിന് ഇത് വേറിട്ടകാഴ്ച ആയിരുന്നു.ഇന്ന്കെട്ടിടത്തിന്റെ ഭിത്തിനിറയെ സര്വ്വീസ്സംഘടനകളുടെയും കടകളുടെയും പോസ്റററുകളാണ്. കെട്ടിട ത്തിന്റെ ചുററിനും മാലിന്യം കുന്നുകൂടി കിടക്കുകയാണ്.ഷെയ്ഡിലും കെട്ടിടത്തിലും ആല്‍മരം വളര്‍ന്നുനില്‍ക്കുകയാണ്. ഭിത്തി യില്‍ അപകടകരമാംവിധം പററിപിടി ച്ചിരിക്കുന്ന തേനീച്ച,കടന്നല് കൂടുകള്‍ നീക്കംചെയ്യാനും നടപടിയില്ല.വര്‍ഷങ്ങളായി കെട്ടിടത്തിന്റെ അവസ്ഥഇതാണ്.ഇവിടെ വെളളം എത്തിക്കു വാട്ടര്അതോററ്ററി നടപടിസ്വീകരിച്ചിട്ടുണ്ടെങ്കിലും റവന്യൂടവറിലെടാങ്ക് വ്യത്തിഹീന മാണ്.വൈദ്യുതിഅടിക്കടി മുടങ്ങുന്നതി നാല്ഇവിടെയുളള ലിഫ്ററുകള്‍ കാഴ്ച്ച വസ്തുവായി മാറുകയാണ്.നിത്യേന ശാരീരികവൈകല്യമുളള ധാരാളംപേര്‍ സര്ക്കാര്ഓഫീസുകളിലേക്ക് വിവിധആവിശ്യ ങ്ങള്‍ക്കായി എത്തുന്നുണ്ട്.ഇവര്‍ക്ക് ബഹു നിലമന്ദിരത്തില്‍ പ്രവേശിക്കണമെങ്കില്‍ ലിഫ്ററിന്റെ സഹായം കൂടിയെതീരൂ.ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അടിയന്തിരഘട്ടത്തില്‍ മാത്രമാണ് ഇത്ഉപയോഗിക്കുന്നത്. വാടക യിനത്തില്‍ ഏകദേശം മൂന്ന് കോടിരൂപയില ധികം സര്ക്കര്ഓഫീസുകളില് നിന്ന്ലഭിക്കാ നുണ്ട്.സബ്രജിസ്ട്രാര്ഓഫീസ് 56 ലക്ഷം രൂപയും താലൂക്ക്ഓഫീസ്98ലക്ഷം രൂപയും ഹോമിയോ ഡി.എം.ഒ ഓഫീസ് 15ലക്ഷവും സഹകരണഅസിസ്ററന്റ് രജിസ്ട്രാര്‍ ഓഫീസ് ഒമ്പത്ലക്ഷവും സബ്ട്രഷറി മൂന്ന്ലക്ഷം രൂപയും താലൂക്ക്സപ്ലേഓഫീസ് ആറുലക്ഷവും ജോയിന്റ് ആര്.ടി.ഒ ഓഫീസ് മൂന്ന്ലക്ഷം രൂപയും വാടകയിനത്തില്‍ ഹൗസിംഗ് ബോര്‍ഡിന് നല്‍കാനുണ്ട്.19 സര്ക്കാര്ഓഫീസുകളാണ് റവന്യൂടവറില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: