കല്‍പ്പറ്റ : അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി തൊഴില്‍ വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ചൈല്ഡ്ലൈന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബാലവേല വിരുദ്ധ ദിന പരിപാടികള്‍ സംഘടിപ്പിച്ചു. പൊഴുതന ഇടിയം വയല്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തിയ പരിപാടി കല്പറ്റ സബ്ജഡ്ജും, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുമായ എ. ജി സതീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. എന്‍. വിമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. കെ. ഹനീഫ, വാര്ഡ്മെമ്പര് ജെയിംസ് മങ്കുത്തേല്‍, ജില്ലാ ലേബര്‍ ഓഫീസര്‍ പി. മോഹനന്, ചൈല്ഡ്ലൈന് ടീം മെമ്പര്‍ ലില്ലി തോമസ്, ഊരുമൂപ്പന് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ബാലവേല നിരോധന നിയമത്തെ കുറിച്ച് പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍ കെ. സുരേഷ്, കുട്ടികളുടെ അവകാശങ്ങള്‍ നിയമങ്ങള്‍ എന്ന വിഷയത്തല്‍ ചൈല്ഡ്ലൈന് സെന്റര്‍ കോ-ഓഡിനേറ്റര്‍ സ്റ്റെഫി തോമസ് എന്നിവര്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: