കല്‍പ്പറ്റ : പ്രജാപിത ബ്രഹ്മ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നു. ജൂണ്‍ 21 ന് വൈകുന്നേരം 4 മണിക്ക് കല്പറ്റ പഴയ ബസ്റ്റാന്റിന് സമീപമുള്ള സ്പേസ് പാര്‍ക്ക് റെസിഡന്‍സി ഹാളില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ യോഗചാര്യന്‍ ഗോപാല കൃഷ്ണന് യോഗ പരിശീലനം നല്‍കും. ബ്രഹ്മ കുമാരീസ് വയനാട് ജില്ലാ ഡയറക്ടര്‍ ബി.കെ. ഷീല ബഹന്‍ജി രാജയോഗ ധ്യാനത്തിന്റെ അനുഭൂതി ചെയ്യിപ്പിക്കും. ബി.കെ. സദാനന്ദന്, ബി.കെ. മധുസൂദനന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: