ബത്തേരി : ജില്ലയിലെ ശുദ്ധജല ദൗര്‍ലഭ്യം, ഭൂഗര്‍ഭ ജലശോഷണം എന്നിവ ആശങ്കാജനകമായ സാഹചര്യത്തില്‍ ജില്ലാ ഗ്രാമാസൂത്രണ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ‘കാലാവസ്ഥാ വ്യതിയാനം, മഴവെള്ള സംഭരണം, ഭൂഗര്‍ഭ ജല പരിപോഷണം’ എന്ന വിഷയത്തില്‍ ജൂണ്‍ 22 ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന സെമിനാര്‍ നടത്തും. സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി അദ്ധ്യക്ഷയാവും. ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. കല്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് മുഖ്യാതിഥിയായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്മുഖന്, പ്രീതാ രാമന്, ലത ശശി, പി.എസ്. ദിലീപ് കുമാര്‍, നഗരസഭാ ചെയര്‍മാ•ാരായ വി.ആര്. പ്രവീജ്, സി.കെ സഹദേവന്, എ.ഡി.എം സി.എം ഗോപിനാഥന്, ടൗണ്‍ പ്ലാനര്‍ പി. രവികുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഡോ. ഇ.ജെ ജോസഫ്, ശശിധരന് പള്ളിക്കുടിയന്‍, ഇ. അബ്ദുള്‍ ഹമീദ് എന്നിവര്‍ ക്ലാസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: