ഹരാരെ: സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗം പീഡനക്കേസില്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഈ വാര്‍ത്തകള്‍ ഭാരത വിദേശകാര്യമന്ത്രാലയം തള്ളി. ഇന്ത്യന്‍ താരങ്ങള്‍ താമസിക്കുന്ന ഹരാരയിലെ മൈക്കല്‍സ് ഹോട്ടലിലെ താമസക്കാരിയായ സ്ത്രീയാണ് പരാതിയുമായി രംഗത്തുള്ളത്.
മദ്യപിച്ചെത്തിയ ഇന്ത്യന്‍ താരം അപമാനിച്ചുവെന്നും മാനഭംഗത്തിന് ശ്രമിച്ചുവെന്നുമാണ് പരാതിയെന്ന് ഒരു സിംബാബ്‌വെ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ടീമിന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട ഒഫീഷ്യലാണ് അറസ്റ്റിലെന്നാണ് വിവരം. എന്നാല്‍, പിടിയിയായയാള്‍ ആരോപണം നിഷേധിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ ഏതു പരിശോധനയ്‌ക്കും തയാറെന്ന് അയാള്‍ പറഞ്ഞതായും റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: