ഈശ്വരസാക്ഷത്ക്കാരമാണ് ലക്ഷ്യമെങ്കില്‍ ഞാനെന്നഭാവം തീരെ ഉപേക്ഷിക്കണം. അതിന് പ്രയത്‌നം ആവശ്യമായിട്ടുണ്ട്. എന്റെ നിഷേധവാസനകള്‍ കളഞ്ഞുതരണേ എന്ന് ആത്മാര്‍ത്ഥതയോടെ ഒരു സാധകന്‍ പ്രാര്‍ത്ഥിക്കണം.
കഠിനമായ പ്രയത്‌നം തന്നെ അതിന് അനുഷ്ഠിക്കേണ്ടാതായിട്ടുണ്ട്. ഈപ്രാര്‍ത്ഥന എന്തെങ്കിലും നേടാനോമറ്റോ ആവരുത്. എല്ലാവിധ നേട്ടത്തിനും അപ്പുറത്തേയക്ക്കടക്കണം. എല്ലാത്തരത്തിലുള്ള ആഗ്രഹങ്ങളേയും കവിഞ്ഞ്‌നില്‍ക്കണം. അതിന്റെ സ്വത്ത്വത്തിലേയ്‌ക്ക് തിരിച്ചുപോകാനുള്ള സാധകന്റെ അദമ്യമായ ദാഹമാകണം.
തന്റെ ഞാനെന്ന ഭാവത്തിന്റെ ,അഹങ്കാരത്തിന്റെ ഭാരം എത്രദുഃസഹമാണെന്ന് അവന് തനിയെ ബോദ്ധ്യപ്പെടണം. അങ്ങനെയുള്ള ഈബോധം അവനില്‍ ശക്തമായ വാഞ്ഛ ഉണ്ടാക്കുന്നു. ഈ വിഴുപ്പുഭാണ്ഡത്തിന്റെ ഭാരമെങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ശക്തമായ വികാരം അവനില്‍ ഉദയം ചെയ്യുന്നു. ഈ വ്യഗ്രത പ്രര്‍ത്ഥനയായി രൂപം കൊള്ളുന്നു.
















