കാസര്‍കോട്: വിശ്വ യോഗാ ദിനമായ 29 ന് കാസര്‍കോട്ടും യോഗാ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചൈതന്യ യോഗ കാസര്‍കോട് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യോഗ ശാസ്ത്രം ലോകമെമ്പാടും അംഗീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാസര്‍കോട്ടും പരിപാടി നടത്തുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് നുള്ളിപ്പാടി അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ ഹവ്യക ഭവനത്തിലാണ് യോഗാ പരിപാടികള്‍ നടത്തുക. ഇ ചന്ദ്രശേഖരന് നായരുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസ് ഉദ്ഘാടനം ചെയ്യും.
ശാരീരിക മാനസിക, ഭൗതിക, ആദ്ധ്യാത്മിക, വൈകാരിക എന്ന പഞ്ച തത്വങ്ങള്‍ ഒരു വ്യക്തിയുടെ ചീത്ത ശുദ്ധിയെയും മനോ നിയന്ത്രണത്തെയും പരിപോഷിപ്പിക്കാന്‍ യോഗ കൊണ്ട് സാധിക്കും. യോഗയുടെ അഷ്ഠാംഗങ്ങളായ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നിവ പരിശീലിക്കുന്നത് കൊണ്ട് മനുഷ്യ മനസ്സിന്റെ ഉത്തമമായ ചിന്താശേഷിയെ പരിപോഷിപ്പിക്കുകയും സമൂഹത്തിനെ നല്ല ചിന്താഗതിയിലേക്ക് പ്രാപ്തരാക്കുകയും ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
2010 ല്‍ ആയുര്‍വേദാചാര്യനായ ഡോ.കംഗില കൃഷ്ണ ഭട്ടാണ് ചൈതന്യ യോഗ ഉദ്ഘാടനം ചെയ്തത്. ഡോ. ജയശ്രീ നാഗരാജിന്റെ നേതൃത്വത്തില്‍ എല്ലാ മാസവും നുള്ളിപ്പാടി ഹവ്യക ഭവനത്തില്‍ യോഗ പരിശീലിപ്പിച്ചു വരുന്നു. ഇതിനകം തന്നെ ആയിരത്തിലധികം പേര് യോഗ പരിശീലനം നേടിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഗണേശ പ്രഭു, ടി.ശങ്കര നാരായണ ഭട്ട്, ഡോ.ജയശ്രീ നാഗരാജ്, രമേശ് ഭട്ട്, രാധാകൃഷ്ണന്, അനന്തന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: