കാഞ്ഞങ്ങാട്: ഉന്നത വിദ്യാഭ്യാസത്തിന് വഴികണ്ടെത്താന്‍ വര്ണക്കുടകളുമായെത്തിയ യുവാക്കള്‍ നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കൗതുകവും ഒപ്പം യുവാക്കളെ കുറിച്ച് അഭിമാനവും തോന്നുന്നു. രാജസ്ഥാനില്‍ നിന്നുള്ള അഞ്ചു യുവാക്കളാണ് കുട വില്പനയ്ക്ക് കാഞ്ഞങ്ങാട്ടെത്തിയിട്ടുള്ളത്.
കടുത്ത ദാരിദ്ര്യം മൂലം ഉന്നത വിദ്യാഭ്യാസം വഴിമുട്ടിയപ്പോള്‍ കുട വിറ്റ് കിട്ടുന്ന പണം കൊണ്ട് എങ്ങിനെയെങ്കിലും പഠനം പൂര്‍ത്തിയാക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഇവരെ ഇതിനു പ്രേരിപ്പിച്ചത്. ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ രാജസ്ഥാനിലെ ബല്‍വാര്‍ ജില്ലയിലെ സച്ചിന്, പവന്, അനില്‍, രൂപേഷ്, രോഹിത് എന്നിവരാണ് വര്‍ണക്കുടകളുമായി യാത്രക്കാരുടെ മനംകവരുന്നത്. കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റോഫീസിന് സമീപമാണ് വില്പന കേന്ദ്രം. കോളേജ് അവധിയായതിനാലാണ് കുടവില്പനയ്ക്കത്തിയതെന്ന് ഇവര്‍ പറഞ്ഞു. ദിവസേന 50 മുതല്‍ 70 വരെ കുടകള്‍ ചെലവാകുന്നുണ്ടെന്ന് സച്ചിന് പറഞ്ഞു.
കടകളിലെ ബ്രാന്‍ഡഡ് കുടകളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറമാകുമ്പോള് വെറും 200 രൂപയ്ക്കാണ് വര്‍ണമനോഹരമായ കുടകള്‍ ഇവര്‍ വില്പന നടത്തുന്നത്. മുംബെയില്‍ നിന്നാണ് കുടകളെത്തിക്കുന്നത്. മാതാപിതാക്കളോടൊപ്പം കണ്ണൂരിലാണ് ഇവരുടെ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: